അനുവാദമില്ലാതെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചു; ടെലിവിഷന്‍ താരത്തിനെതിരെ കേസ്
മുംബൈ: അനുവാദമില്ലാതെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ച ടെലിവിഷന്‍ താരത്തിനെതിരെ കേസ്. ഭര്‍ത്താവ് കരണ്‍ മെഹ്‌റ അനുവാദമില്ലാതെ തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു കോടി രൂപ പിന്‍വലിച്ചുവെന്ന് ആരോപിച്ച് ഭാര്യ നിഷ ഗോരേഗാവ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
ഒരു കോടി രൂപ പിന്‍വലിച്ചുവെന്ന് കണ്ടെത്തിയതോട വെള്ളിയാഴ്ച രാത്രിതന്നെ നിഷ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മെഹ്‌റക്കെതിരെയും രണ്ടു കുടുംബാംഗങ്ങള്‍ക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
മേയ് 31ന് നിഷയെ മര്‍ദിച്ച കുറ്റത്തിന് മെഹ്‌റയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ജാമ്യത്തിലായിരുന്നു താരം. ഇതോടെ രണ്ടാം തവണയാണ് നിഷ ഭര്‍ത്താവിനെതിരെ പരാതി നല്‍കുന്നത്. എട്ടുവര്‍ഷം മുമ്പായിരുന്നു മെഹ്‌റയുടെയും നിഷയുടെയും വിവാഹം. ഇവര്‍ക്ക് നാലുവയസായ മകനുമുണ്ട്.
ഇരുവരുടെയും ദാമ്പത്യ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഇരുവരും നേരത്തേ ആരോപണങ്ങള്‍ നിഷേധിക്കുകയായിരുന്നു.