Entertainment
ഡാമില്‍ അശ്ലീല വീഡിയോ ചിത്രീകരണം; പൂനം പാണ്ഡെ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തു
നടി പൂനം പാണ്ഡെയെ ഉപയോഗിച്ച് പൊതു സ്ഥലത്ത് അശ്ലീല വീഡിയോ ചിത്രീകരണം നടത്തിയെന്ന് ആരോപിച്ച് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. ഗോവയിലെ കനാകോന പോലീസ് ആണ് കേസെടുത്തത്. പൂനം പാണ്ഡെ അടക്കമുള്ളവര്‍ക്ക് എതിരെ ഗോവ ഫോര്‍വേഡ് പാര്‍ട്ടി വനിത വിഭാഗമാണ് പോലീസില്‍ പരാതി നല്‍കിയത്.
കനാനേകനയിലെ ചപോലി ഡാമില്‍ വെച്ച് നടിയും സംഘവും നടത്തിയ ചിത്രീകരണം സഭ്യതയ്ക്ക് നിരക്കുന്നതല്ലെന്നും, ഗോവന്‍ സംസ്‌കാരത്തെ താറടിക്കുന്നതാണെന്നും പരാതിയില്‍ പറയുന്നു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതു സ്ഥലത്ത് എങ്ങനെ വീഡിയോ ചിത്രീകരിക്കാനായി എന്നതിനെക്കുറിച്ചും, അനുമതി ലഭിച്ചതിനെക്കുറിച്ചും അന്വേഷിക്കണമെന്ന് മര്‍ഗോവ എസ്പി പങ്കജ് കുമാര്‍ സിങിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News