KeralaNewsRECENT POSTS
കാര്‍ വാങ്ങാനെന്ന വ്യാജേനയെത്തി; യുവാക്കള്‍ കാറുമായി മുങ്ങിയതായി പരാതി
കോഴിക്കോട്: കോഴിക്കോട് കാര്‍ വാങ്ങാന്‍ വീട്ടിലെത്തിയ യുവാക്കള്‍ ഓടിച്ചു നോക്കാനെന്ന വ്യാജേന കാറുമായി മുങ്ങിയതായി പരാതി. മന്ദങ്കാവിലെ പുവ്വമുള്ളതില്‍ ചോയിക്കുട്ടിയാണ് പരാതിയുമായി ബാലുശ്ശേരി പോലീസ് സ്‌റ്റേഷനിലെത്തിയത്. കാര്‍ വാങ്ങാനായി വീട്ടിലെത്തിയ രണ്ട് യുവാക്കള്‍ കെ.എല്‍. 13.ടി. 3141 നമ്പറിലുള്ള ഷെവര്‍ലെ അവിയോ കാറുമായാണ് കടന്നുകളയുകയായിരിന്നു.
മാത്രമല്ല 1,90,000 രൂപയ്ക്ക് കച്ചവടം ഉറപ്പിക്കുകയും ഒരുലക്ഷം രൂപ മുന്‍കൂര്‍ നല്‍കാന്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടയിലാണ് കാറിന്റെ ക്ഷമത പരിശോധിക്കാന്‍ താക്കോല്‍ ചോദിച്ചുവാങ്ങിയ ഇരുവരും കാര്‍ ഓടിച്ചുപോയത്. തിരിച്ചെത്താന്‍ വൈകിയപ്പോള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് ഉടമ പരാതിയില്‍ പറയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News