KeralaNewsRECENT POSTS
ഉണക്കാനിട്ട ഉള്ളിയ്ക്ക് മുകളിലൂടെ കാര്‍ കയറി; നഗരസഭാ കൗണ്‍സിലര്‍ക്ക് മര്‍ദ്ദനം
മലപ്പുറം: ഉണക്കാനിട്ട ചുവന്നുള്ളിയുടെ മുകളിലൂടെ കാര്‍ കയറിയതിനെ തുടര്‍ന്ന് നഗരസഭാ കൗണ്‍സിലര്‍ക്ക് മര്‍ദ്ദനമേറ്റു. തിരൂരങ്ങാടി നഗരസഭാ കൗണ്‍സിലര്‍ എംഎന്‍ മൊയ്തീന് നേരയാണ് കയ്യേറ്റമുണ്ടായത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ചെമ്മാട് തൃക്കുളം ഗവണ്‍മെന്റ് ഹൈസ്‌കൂളിന് സമീപമായിരുന്നു സംഭവം. ഒരു പച്ചകറി കടയ്ക്ക് മുന്നില്‍ ഉള്ളി റോഡരികില്‍ ഉണക്കാനിട്ടിരുന്നത് ഇദ്ദേഹത്തിന്റെ ശ്രദ്ധയിപ്പെട്ടിരുന്നില്ല. കാര്‍ ഇതിന് മുകളിലൂടെ കയറിയതില്‍ രോഷാകുലരായ കച്ചവടക്കാര്‍ ഇദ്ദേഹത്തെ തടയുകയും മര്‍ദ്ദിക്കുകയുമായിരുന്നു.
ഉള്ളി നശിപ്പിച്ചെന്നാരോപിച്ചായിരുന്നു കയ്യേറ്റം. എന്നാല്‍ റോഡരികില്‍ ഉള്ളികളുണ്ടായിരുന്നത് കണ്ടില്ലെന്നും നശിച്ചവയ്ക്കുള്ള നഷ്ടപരിഹാരം നല്‍കാമെന്നും അറിയിച്ചെങ്കിലും കച്ചവടക്കാര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മൊയ്തീന്‍ വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News