കോട്ടയം: ഭാരത് ആശുപത്രിയിലെ വനിതാ ഡോക്ടറുടെ വാഗൺ ആർ കാറുമായി കടന്ന നാലംഗ സംഘം പിടിയിൽ. കോട്ടയം മാങ്ങാനം മനയ്ക്കൽ ആഷിക് ആന്റണി (32), ഭാര്യ സുമി (26), പുതുപ്പള്ളി മാങ്ങാനം കല്ലിശേരി മേടം പ്രവീൺ പുരുഷോത്തമൻ (32), മാങ്ങാനം നിലപ്പറത്ത് വീട്ടിൽ സുമേഷ് രവീന്ദ്രൻ (28) എന്നിവരെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പ്രതികളിലാെരാളായ യുവതി ഗർഭിണിയാണ്. മൂന്നാറിൽ നിന്നാണ് പ്രതികൾ പിടിയിലായത് ഇവരെ മൂന്നാർ പൊലീസ് സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.ഭാരത് ആശുപത്രിയുടെ പാർക്കിംങ് ഏരിയയിലെ പോർച്ചിൽ കിടന്നിരുന്ന കാറാണ് സെക്യൂരിറ്റി ജീവനക്കാരനെ കബളിപ്പിച്ച് മോഷണ സംഘം കവർന്നത്.
https://youtu.be/dC3_Pifi0cA
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News