Home-bannerNationalNews
കനത്ത മൂടല്‍മഞ്ഞ്,കാര്‍ അപകടത്തില്‍പ്പെട്ട് 6 മരണം,തലസ്ഥാന നഗരത്തില്‍ റെഡ് അലര്‍ട്ട്
ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞില്‍ വഴി തെറ്റിയ കാര്‍ അപകടത്തില്‍ പെട്ട് ദല്‍ഹിക്കടുത്ത് നോയിഡയില്‍ ആറുപേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു.
മഹേഷ് (35), കിഷന്‍ലാല്‍(50), നീരേഷ്(17), റാം ഖിലാഡി(75), മല്ലു(12), നേത്രപാല്‍(40) തുടങ്ങിയവരാണ് മരിച്ചത്.
കാര്‍ കനാലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. . ഉത്തര്‍പ്രദേശ് സാംഭല്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.ദല്‍ഹിയില്‍ ഇന്നും അതി ശൈത്യം തുടരുകയാണ്. ഡല്‍ഹിയിലെ ഏറ്റവും കുറഞ്ഞ താപനില 4.6 ഡിഗ്രിയാണ്. ശൈത്യത്തെതുടര്‍ന്ന് ദല്‍ഹിയില് പലയിടങ്ങളിലും വാഹന ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ജനുവരി മൂന്നുവരെ ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News