News
കൊണ്ടോട്ടിയില്‍ പണം നല്‍കി വോട്ട് അഭ്യര്‍ത്ഥന; സ്ഥാനാര്‍ത്ഥിക്കെതിരെ പരാതി
മലപ്പുറം: മലപ്പുറത്ത് സ്ഥാനാര്‍ത്ഥി പണം നല്‍കി വോട്ട് അഭ്യര്‍ത്ഥിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൊണ്ടോട്ടി നഗരസഭ 28ാം വാര്‍ഡ് ചിറയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി താജുദ്ദീന്‍ എന്ന കുഞ്ഞാപ്പുവാണ് വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തത്. സ്ഥാനാര്‍ത്ഥി പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങള്‍ ഇതിനോടകം വിവാദമായി.
കഴിഞ്ഞ തവണ യുഡിഎഫ് ഒരു വോട്ടിന് ജയിച്ച വാര്‍ഡാണിത്. സംഭവത്തില്‍ പരാതി ലഭിച്ചെന്ന് കൊണ്ടോട്ടി നഗരസഭ തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസര്‍ ഇംതിയാസ് പറഞ്ഞു. പരാതി ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ക്ക് കൈമാറിയെന്നും റിട്ടേണിംഗ് ഓഫീസര്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News