സംസ്ഥാനത്ത് കാന്‍സര്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; കാരണം ഇതാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് കാന്‍സര്‍ ബാധിതരുടെ എണ്ണം വര്‍ധിയ്ക്കുന്നതായി പഠനങ്ങള്‍. കാന്‍സര്‍ ബാധിതര്‍ വര്‍ധിക്കുന്നതിന് പിന്നില്‍ അയല്‍ സംസ്ഥാനങ്ങളിലെ പച്ചക്കറികളാണെന്ന് ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട്. കാന്‍സറിനെക്കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ നടത്തുന്ന രാജ്യാന്തര കാന്‍സര്‍ ഗവേഷണ ഏജന്‍സി (International Agency for Research on Cancer-IARC) യുടെ വെബ്സൈറ്റില്‍ കാന്‍സറിനു കാരണമായ വസ്തുക്കളെ 4 ആയാണ് തരംതിരിച്ചിരിക്കുന്നത്. ഇവയില്‍ ഒരൊറ്റ കീടനാശിനിയുള്ളതു ലിന്‍ഡേനാണ്. 2013ല്‍ തന്നെ ഇത് ഇന്ത്യയില്‍ നിരോധിച്ചു. ഒന്നാമത്തെ ഗ്രൂപ്പിലുള്ളതു പുകയില, മദ്യം, സംസ്‌കരിച്ച ഇറച്ചി, പുകക്കുഴലിലെ പൊടി, സൂര്യപ്രകാശം, വൈറസുകള്‍, ബാക്ടീരിയ, ഫംഗസുകള്‍ തുടങ്ങിയവയാണ്. ഈവക കാരണങ്ങളൊന്നും തന്നെ ഇല്ലാതെ വെറുതെ കാന്‍സ റുണ്ടാകാമെന്നാണ് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ പഠനം പറയുന്നത്.
എല്ലാ പഠനങ്ങളും ചൂണ്ടിക്കാണിക്കുന്ന പ്രധാന ബന്ധം കാന്‍സറും പ്രായവും തമ്മിലാണ്. പ്രായം കൂടുന്തോറും കാന്‍സര്‍ സാധ്യത കൂടുന്നു. കേരളത്തിലെ ആയുര്‍ദൈര്‍ഘ്യം 75 വര്‍ഷം ആകുമ്പോള്‍ ഇന്ത്യന്‍ ശരാശരി 69 വയസാണ്. കേരള സമൂഹത്തില്‍ 60 വയസിനു മുകളിലുള്ളവരുടെ അനുപാതം 13% ആയിരിക്കെ ഇന്ത്യന്‍ ശരാശരി 6% മാത്രമാണ്. ജനങ്ങളുടെ ആയുസ്സ് കൂടുന്നതിനനുസരിച്ചു കാന്‍സര്‍ സാധ്യത കൂടുമെന്നതുകൊണ്ട് കേരളത്തില്‍ ഇനിയും കാന്‍സര്‍ കൂടാം. തെളിയിക്കപ്പെട്ട കാന്‍സര്‍കാരികളെ ഒഴിവാക്കിയും അച്ചടക്കമുള്ള ജീവിതശൈലിയും ഭക്ഷണക്രമവും പിന്തുടര്‍ന്നും ആരോഗ്യപരിശോധന നടത്തിയും ജീവിക്കുകയാണു വേണ്ടത്. ധാരാളം പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിക്കുകയും വേണം. എന്നാല്‍ ഇവിടെ കേരളത്തില്‍ അതീവ മാരകമായ കീടനാശിനി തളിച്ച പച്ചക്കറികളാണ് അയല്‍ സംസ്ഥാനത്തു നിന്നു എത്തുന്നത്. ഇതും കാന്‍സര്‍ വര്‍ധുക്കുന്നതിന് കാരണമായി ചൂണ്ടിക്കാട്ടിയതാണ് ഇപ്പോള്‍ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുന്നത്.