HealthKeralaNews

ബസ് യാത്രക്കാരിക്ക് കൊവിഡ്; സഹയാത്രികള്‍ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശം

കോഴിക്കോട്: പെരുമ്പൂള-മുക്കം കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തി വരുന്ന കെ.ടി.ബി ബസിലെ യാത്രക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സഹയാത്രികര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടാന്‍ നിര്‍ദേശം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് ആയ കാരശ്ശേരി സ്വദേശിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ ഈ ബസിലാണ് സ്ഥിരമായി യാത്ര ചെയ്തുകൊണ്ടിരുന്നത്.

യാത്രക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ബസ് ജീവനക്കാരോട് 14 ദിവസം നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഈ മാസം 25 മുതല്‍ രാവിലെ ഏഴു മണിയുടെ ട്രിപ്പില്‍ ഈ ബസില്‍ യാത്ര ചെയ്തവര്‍ ജാഗ്രത പാലിക്കണമെന്നും ആര്‍ആര്‍ടിയുമായി ബന്ധപ്പെടണമെന്നും കൂടരഞ്ഞിപഞ്ചായത്ത് ആരോഗ്യവകുപ്പ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker