Kerala
മാനസിക വൈകല്യമുള്ളയാളുടെ ശരീരത്തിലേക്ക് ചൂട് വെള്ളമൊഴിച്ച് ബസ് കണ്ടക്ടറുടെ ക്രൂരത
ചങ്ങനാശേരി: മാനസിക വൈകല്യമുള്ളയാളുടെ ശരീരത്തിലേക്ക് ചൂട് വെള്ളമൊഴിച്ച് ബസ് കണ്ടക്ടറുടെ ക്രൂരത. ചങ്ങനാശേരി പെരുന്ന ബസ് സ്റ്റാന്‍ഡിലാല്‍ കഴിഞ്ഞ ദിവസമാണ് ക്രൂര സംഭവം നടന്നത്. തൃക്കൊടിത്താനം കോട്ടമുറി സ്വദേശി സ്റ്റാനി മാത്യുവിന് നേരെയാണ് ആക്രമണം നടന്നത്.
പൊള്ളലേറ്റു സ്റ്റാനി ചികിത്സയിലാണ്. കവിയൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന പുളിച്ച്ക്കല്‍ എന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ ടിന്റു മോന്‍ എന്ന സെബാസ്റ്റ്യന്‍ ആണ് ക്രൂരകൃത്യം ചെയ്തത്. ബസ് സ്റ്റാന്‍ഡിനുള്ളിലെ കടയില്‍ നിന്നും ചൂടു വെള്ളം വാങ്ങി ഇയാള്‍ സ്റ്റാനിയുടെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു.
സ്റ്റാനിയുടെ വയര്‍ ഉള്‍പ്പടെയുള്ള ഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റു. സെബാസ്റ്റ്യന്‍ നേരത്തെയും സ്റ്റാനിയുമായി തര്‍ക്കമുണ്ടായിട്ടുണ്ട്. സ്റ്റാനിയുടെ കുടുംബത്തിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News