Home-bannerKeralaNewsRECENT POSTS
കൊല്ലത്ത് വെടിയുണ്ടകള്‍ വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍
കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ വഴിവക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. കവറില്‍ പൊതിഞ്ഞ നിലയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. 14 വെടിയുണ്ടകളാണ് ഉണ്ടായിരുന്നത്.
കുളത്തൂപ്പുഴ മുപ്പതടി പാലത്തിന് സമീപത്ത് നിന്നാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞ് എത്തിയ കുളത്തൂപ്പുഴ പോലീസ് വെടിയുണ്ടകള്‍ കസ്റ്റഡിയില്‍ എടുത്തു. കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനിലാണ് വെടിയുണ്ടകള്‍ ഇപ്പോള്‍ ഉള്ളത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News