ബുള്‍ബുള്‍ കരതൊട്ടു; ബംഗാള്‍ തീരത്ത് കനത്ത നാശം, രണ്ടു മരണം
കൊല്‍ക്കത്ത: കരതൊട്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാള്‍ തീരത്ത് കനത്ത നാശം വിതച്ചു. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് ബുള്‍ബുള്‍ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ചു. രാത്രി 12ഓടെ സാഗര്‍ ദ്വീപിനും ബംഗ്ലാദേശിലെ ഖെപുപാരക്കും ഇടയ്ക്കാണ് ചുഴലിക്കാറ്റ് കരതൊട്ടത്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ ഒഡിഷയിലും ബംഗാളിലുമായി രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ കാറ്റില്‍ തീരപ്രദേശങ്ങളിലെ വീടുകള്‍ക്കും വൈദ്യുത ലൈനുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
115 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്. റേഡുകള്‍ തകര്‍ന്നു. ഹൗറ, ഹൂഗ്ലി, മുഷിദാബാജി ജില്ലകളില്‍ കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യ ബന്ധനം, ബോട്ട് സര്‍വീസുകള്‍, റോഡ്,റെയില്‍ ഗതാഗതങ്ങള്‍ക്കുള്ള നിയന്ത്രണം ഇന്നും തുടരും. തീരപ്രദേശത്തെ നിരവധി പേരെ സുരക്ഷിത ഇടങ്ങളിലേക്ക് ഇതിനോടകം തന്നെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ബംഗ്ലാദേശിലും ജാഗ്രത തുടരുകയാണ്.