മുംബൈ:പൂനെയിൽ നിർമാണത്തിലിരുന്ന കെട്ടിടം(building) തകർന്നുവീണ്(collapsed) മൂന്ന് പേർ മരിച്ചു. നിരവധി പേർ കുടുങ്ങി കിടക്കുന്നതായി സംശയം. രക്ഷാപ്രവർത്തനം തുടരുകയാണ്.
പൂനെ യർവാദ ശാസ്ത്രി നഗറിലാണ് സംഭവം. ഇതുവരെ 6 മൃതദേഹങ്ങൾ പുറത്തെടുത്തു. ഇനിയും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നണ്ടെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. മൃതദേഹങ്ങൾ പൂനെയിലെ സലൂൺ ആശുപത്രിയിലേക്ക് മാറ്റി.
കെട്ടിടം തകർന്ന് വീണുള്ള അപകടം ഉണ്ടായത് രാത്രി 11 മണിയോടെയാണ്. നിർമ്മാണത്തിലിരുന്ന കെട്ടിടത്തിലെ വലിയ സ്ലാബ് താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടത് തൊഴിലാളികൾ ആണ്. ഏഴുപേർ പരിക്കുകളോടെ ആശുപത്രിയിലാണ്.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഖം രേഖപ്പെടുത്തി. പരിക്കേറ്റ് ചികിൽസയിൽ ഉള്ളവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദഹം ട്വീറ്റ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News