KeralaNewsRECENT POSTS
കാട്ടുപോത്തിന്റെ ആക്രമണത്തില്‍ നിന്ന് സ്‌കൂട്ടര്‍ യാത്രക്കാരിയ്ക്ക് രക്ഷകനായത് ലോറി ഡൈവര്‍
മറയൂര്‍: കാട്ടു പോത്തിന്റെ ആക്രമണത്തില്‍ നിന്നും ബാങ്ക് ജീവനക്കാരിയെ രക്ഷിച്ച് ലോറിഡ്രൈവര്‍. കാന്തല്ലൂര്‍ പയസ്‌നഗര്‍ സ്വദേശിനിയും സ്വകാര്യ ബാങ്ക് ജീവനക്കാരിയുമായ ഷംലയ്ക്കാണ് മിനി ലോറി ഡ്രൈവര്‍ സുരേഷ് രക്ഷകനായി എത്തിയത്.
മറയൂര്‍-കാന്തല്ലൂര്‍ റോഡിലെ വെട്ടുകാട് എന്ന സ്ഥലത്തുവെച്ചാണ് സംഭവം നടന്നത്. ഷംലയ്ക്കു നേരെ കാട്ടുപോത്ത് പാഞ്ഞടുക്കുകയായിരുന്നു. എന്നാല്‍ ഇതു കണ്ടുകൊണ്ട് കാന്തല്ലൂരിലേക്ക് വരികയായിരുന്നു സുരേഷ് ഷംലയ്ക്കും കാട്ടുപോത്തിനും ഇടയിലേക്ക് ലോറി ഓടിച്ചുകയറ്റുകയായിരിന്നു.
ലോറിയില്‍ ഇടിച്ച കാട്ടുപോത്ത് തിരിഞ്ഞോടി. അതേസമയം കാട്ടുപോത്തിന്റെ ഇടിയില്‍ ലോറിയുടെ ഒരു വശത്തിന് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ഷംലയും സുരേഷും പരിക്കില്ലാതെ രക്ഷപ്പെട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News