Home-bannerNationalNewsRECENT POSTSTrending

പെട്രോള്‍,ഡീസല്‍, സ്വര്‍ണ്ണ വില വര്‍ധിക്കും

ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും ഒരു രൂപ അധിക സെസ് ഈടാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. റോഡ് സെസും അധിക സെസുമാണ് വര്‍ധിപ്പിക്കുന്നത്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവയും വര്‍ധിപ്പിച്ചു. സ്വര്‍ണത്തിനും രത്‌നത്തിനും കസ്റ്റംസ് തീരുവ പത്തില്‍നിന്ന് 12.5 ശതമാനമായാണ് പരിഷ്‌കരിക്കുന്നത്. ഇതോടെ സ്വര്‍ണത്തിനും രത്‌നത്തിനും വില കൂടും.

ഉയര്‍ന്ന വരുമാനത്തിനും നികുതി കൂടും. രണ്ടു കോടി മുതല്‍ അഞ്ചു കോടി വരെ വരുമാനക്കാര്‍ക്കു മൂന്നു ശതമാനം സര്‍ച്ചാര്‍ജ്. അഞ്ചു കോടിക്കു മുകളില്‍ ഏഴു ശതമാനം വര്‍ധന. ബാങ്ക് അക്കൗണ്ടില്‍നിന്ന് ഒരു വര്‍ഷം ഒരു കോടി രൂപയിലധികം പണമായി പിന്‍വലിച്ചാല്‍ രണ്ട് ശതമാനം ടിഡിഎസ് ഈടാക്കും. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആധാര്‍ കാര്‍ഡ് അനുവദിക്കുന്നതിനും നിര്‍ദേശമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button