മുംബൈ:ഓരോ തവണയും തങ്ങളുടെ വരിക്കാരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് ബിഎസ്എൻഎൽ. വിപണിയിൽ കരുത്ത് തെളിയിച്ച സ്വകാര്യ കമ്പനികളെയൊക്കെ പിന്നിലാക്കി ബിഎസ്എൻഎൽ കുതിച്ചു കയറുകയാണ് അടുത്ത കാലത്തായി. ടെലികോം വിപണിയിലെ മത്സരത്തിന് ഒരുപരിധിവരെ വഴിമരുന്നിട്ടതും ബിഎസ്എൻഎല്ലിന്റെ നയങ്ങൾ തന്നെയാണ്. ജിയോയും എയർടെലും ഒക്കെ ബിഎസ്എൻഎല്ലിന് മുന്നിൽ വിറയ്ക്കുകയാണ്.
ഓരോ ദിവസം കഴിയുന്തോറും ഓരോ പുതിയ പ്ലാനുകളുമായി വരുന്ന ബിഎസ്എൻഎല്ലിനെ ഭയക്കാതെ പിന്നെന്ത് ചെയ്യാനാണ്. റീചാർജ് പ്ലാനുകൾ തന്നെയാണ് ബിഎസ്എൻഎല്ലിന്റെ പ്രധാന ആയുധം. റിലയൻസ് ജിയോക്കും എയർടെലിനും വിഐക്കും തൊടാൻ പോലും കഴിയാത്ത അത്രയും ഉയരത്തിൽ ബിഎസ്എൻഎലിനെ കൊണ്ട് നിർത്തിയതും ഈ റീചാർജ് പ്ലാനുകളിലെ അഫോർഡബിലിറ്റിയും കൂടുതൽ ആനുകൂല്യങ്ങളും തന്നെയാണ്.
ഓരോ ഉത്സവകാലത്തും തങ്ങളുടെ റീചാർജ് പോർട്ട്ഫോളിയോ പൊടിതട്ടിയെടുത്ത് അതിൽ പുതിയവ ചേർക്കുന്ന ശീലം കൂടിയുണ്ട് ബിഎസ്എൻഎല്ലിന്. അതിന്റെ ഭാഗമായി ഇക്കുറി പുതുവത്സര സമയത്തും അടിപൊളി ഒരു അഡാർ ഓഫർ തന്നെ ബിഎസ്എൻഎൽ അവതരിപ്പിക്കുന്നുണ്ട്. മികച്ചൊരു പ്ലാനുമായി അവർ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ.
എന്നാൽ ചില നിബന്ധനകളോട് കൂടിയാണ് ബിഎസ്എൻഎൽ ഈ പ്ലാൻ രംഗത്ത് ഇറക്കുന്നത്. ന്യൂയറിനോട് അനുബന്ധിച്ച് പരിമിതകാലത്തേക്ക് മാത്രം ലഭ്യമാവുന്ന പ്ലാൻ ആയിരിക്കും ഇതെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എന്തൊക്കെയാണ് ഈ പുതിയ പ്ലാനിന്റെ ഗുണങ്ങൾ എന്നും അവ നൽകുന്ന ആനുകൂല്യങ്ങൾ എന്നുമൊക്കെ നമുക്ക് പരിശോധിക്കാം.
വർഷാവസാനത്തിന് തൊട്ടുമുമ്പാണ് ഇപ്പോൾ ബിഎസ്എൻഎൽ 277 രൂപയുടെ റീചാർജ് പ്ലാൻ അവതരിപ്പിച്ചത്. ഉപഭോക്താക്കൾക്ക് 60 ദിവസത്തേക്ക് 120 ജിബി ഡാറ്റ വാഗ്‌ദാനം ചെയ്യുന്ന മികച്ചൊരു ബജറ്റ് ഫ്രണ്ട്ലി പ്ലാൻ തന്നെയാണിത്. ഈ പ്ലാൻ ടെലികോം വിപണിയെ പിടിച്ചുകുലുക്കുമെന്നാണ് കരുതപ്പെടുന്നത്. കാരണം ഇതിന്റെ കുറഞ്ഞ വില തന്നെയാണ് അതിനെ വ്യത്യസ്‌തമാക്കുന്ന ഘടകം.
60 ദിവസം അഥവാ രണ്ട് മാസമാണ് ഈ പ്ലാനിന്റെ കാലാവധി. പ്രതിദിനം 2ജിബി ഡാറ്റ എന്ന നിലയിലേക്ക് ഈ ഓഫർ നിങ്ങൾക്ക് സേവനം വാഗ്‌ദാനം ചെയ്യുന്നു. ഇത് വലിയ രീതിയിൽ ഡാറ്റ ഉപയോഗികുന്നവർക്കും ബജറ്റ് ഫ്രണ്ട്ലി ഓപ്ഷനായി മാറുന്നു. ഇത്തരത്തിലുള്ള ജനപ്രിയ ഓഫറുകൾ അവതരിപികുക വഴി കൂടുതൽ വരിക്കാരെ ഒപ്പം നിർത്താമെന്നാണ് ബിഎസ്എൻഎൽ കരുതുന്നത്.
ജനുവരി 16 വരെ മാത്രമായിരിക്കും ഈ ഓഫർ കിട്ടാനുള്ള സമയപരിധി. അതുവരെ ചെയ്യുന്ന 277 രൂപയുടെ പ്ലാനിന് മേൽപറഞ്ഞത് പോലെ രണ്ട് മാസത്തെ വാലിഡിറ്റി ലഭിക്കും. ജിയോയുടെ ന്യൂയർ പ്ലാൻ അടുത്തിടെ വിപണിയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ പ്ലാനിന്റെ വിലയും നൽകുന്ന ആനുകൂല്യങ്ങളും നോക്കുമ്പോൾ ബിഎസ്എൻഎൽ തന്നെയാണ് കൂടുതൽ മെച്ചപ്പെട്ടതെന്ന് ഉപഭോക്താക്കൾക്ക് തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല.