KeralaNewsRECENT POSTS
കൊല്ലത്ത് നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്ന് വീണു; രണ്ടു തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം
കൊല്ലം: കല്ലുപാലത്ത് നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നുവീണു. പാലത്തിന്റെ ഒരുഭാഗമാണ് തകര്‍ന്നുവീണത്. രണ്ട് തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നതായി സംശയം. ഇന്ന് ഉച്ചയോടെയാണ് സംഭവം. കൊല്ലം തോടിന്റെ നവീകരണവുമായി ബന്ധപ്പെട്ട് നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നുവീണത്. ഇതിന്റെ ഭാഗമായി തോടിന്റെ ഇടതുഭാഗത്തായി കല്‍തൂണ്‍ നിര്‍മ്മിക്കുന്നതിനിടെയാണ് സംഭവം.
സമീപത്തുളള മണ്‍കൂന ഇടിഞ്ഞുവീണാണ് അപകടം ഉണ്ടായത്. വലിയ ഉറപ്പില്ലാത്ത മണ്‍കൂന ഇടിഞ്ഞുവീണതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതില്‍ തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നതായാണ് സംശയം. കുടുങ്ങികിടക്കുന്നവരെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News