താലികെട്ടാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അതിഥികള്‍ക്കിടയില്‍ മുന്‍ കാമുകനെ കണ്ട വധു ചെയ്തത്
ഹൈദരാബാദ്: വിവാഹ ചടങ്ങുകള്‍ ആരംഭിച്ച് താലികെട്ടാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അതിഥികള്‍ക്കിടയില്‍ മുന്‍ കാമുകനെ കണ്ട വധു വിവാഹത്തില്‍ നിന്ന് പിന്മാറി. തെലങ്കാനയിലെ വനപാര്‍ട്ടി ജില്ലയിലെ ചാര്‍ലപ്പള്ളി ഗ്രാമത്തിലാണ് സംഭവം. ഇതോടെ വിവാഹം മുടങ്ങുകയും ചെയ്തു.
വരന്‍ താലിയണിയിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പാണ് വധു തനിക്ക് ഈ വിവാഹത്തിന് സമ്മതമല്ലെന്ന് അറിയിച്ചത്. തിടുക്കത്തില്‍ ഇങ്ങനൊരു തീരുമാനം എടുക്കരുതെന്ന് ബന്ധുക്കള്‍ പറഞ്ഞെങ്കിലും യുവതി അതൊന്നും ചെവികൊള്ളാതെ വിവാഹം നടക്കുന്ന ഹാളില്‍ നിന്ന് പുറത്തേക്ക് പോയി.
മുന്‍ കാമുകനെ വിവാഹ വേദിയില്‍ കണ്ടതിനാലാണ് വധു വിവാഹത്തില്‍ നിന്ന് പിന്മാറിയതെന്നാണ് അവളുടെ കുടുംബം വിശ്വസിക്കുന്നത്. ‘ഞങ്ങള്‍ അവനെ പിടിക്കാന്‍ ശ്രമിച്ചു, പക്ഷേ കഴിഞ്ഞില്ല’ അതിഥികളില്‍ ഒരാള്‍ പറഞ്ഞു. വിവാഹം കഴിക്കാതിരിക്കാന്‍ യുവതിയോട് കാമുകന്‍ വല്ല ആംഗ്യവും കാണിച്ചിരുന്നോ? അവര്‍ യഥാര്‍ത്ഥത്തില്‍ ഒളിച്ചോടിയോ? എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് വിവാഹം കൂടാനെത്തിയവര്‍ ചോദിക്കുന്നത്.