KeralaNews

കൊവിഡ് പരിശോധനയ്ക്കായി ചികിത്സ വെെകിച്ചു, വിവാഹ ചടങ്ങുകൾക്കിടെ കുഴഞ്ഞുവീണ വധു മരിച്ചു

ലക്നൗ :വിവാഹ ചടങ്ങുകൾ പൂർത്തിയാകുന്നതിനിടെ വധു വിവാഹവേദിയിൽ കുഴഞ്ഞ് വീണ് മരിച്ചു. വിവാഹസ്വപ്നങ്ങൾ കൂട്ടിവെച്ച് ചുവടെടുത്ത് വെച്ച വേദിയാണ് പത്തൊൻപതുകാരിയായ വിനീതയ്ക്ക് മരണവേദിയായി മാറിയത്. ഉത്തർപ്രദേശിലെ ഭഗത്പുർവയിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു ഏവരെയും സങ്കടത്തിലാക്കിയ സംഭവം നടന്നത്.

വിവാഹ ചടങ്ങുകൾക്കായി വരനായ സഞ്ജയും കുടുംബാംഗങ്ങളുമൊക്കെ വേദിയിലെത്തിയിരുന്നു. ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് വിനീത വേദിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

അതിനിടെ വിനീതയെ ആദ്യം എത്തിച്ച ആശുപത്രിക്കെതിരെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. യുവതി കുഴഞ്ഞു വീണ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും കൊറോണ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് വ്യക്തമായാൽ മാത്രമെ അഡ്മിറ്റ് ചെയ്യു എന്ന് അവർ പറഞ്ഞുവെന്നാണ് ആരോപണം. അവിടെ നിന്ന് മറ്റൊരു ആശുപത്രിയിലെത്തിച്ചപ്പോഴേക്കും നില വഷളായി യുവതി മരിച്ചു എന്നാണ് ഇവർ പറയുന്നത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു എന്നാണ് വിനിതയുടെ പിതാവ് കിഷോറ ബഥം പറയുന്നത്.

പൊലീസ് ഇടപെട്ട് പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. തൊട്ടടുത്ത ദിവസം സംസ്കാര ചടങ്ങുകളും നടന്നു. വധുവിനെ കൂട്ടാനെത്തിയ സഞ്ജയും ബന്ധുക്കളും വിനിതയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അന്വേഷിക്കുമെന്നുമാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker