മുംബൈ:വിവാഹം കഴിഞ്ഞ് മൂന്നാം ദിനം നവവരന് കോവിഡ് സ്ഥിരീകരിച്ചതോടെ വധുവും കല്യാണത്തില്‍ പങ്കെടുത്തവരെയും ക്വാറന്റീനിലാക്കി. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലാണ് സംഭവം. 22 കാരനായ നവവരനാണ് കോറോണ സ്ഥിരീകരിച്ചത്.
ലാബ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു നവവരന്‍. പരിശോധനയ്ക്കിടെയാകാം വൈറസ് ബാധയുണ്ടായതെന്നാണ് നിഗമനം. അതേസമയം വിവാഹത്തിന് മുന്‍പ് ഇയാള്‍ കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. എന്നാല്‍ ഫലം നെഗറ്റീവായിരുന്നു.
വിവാഹശേഷം നടത്തിയ പരിശോധനാഫലത്തിലാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ വധു ഉള്‍പ്പടെ കല്യാണത്തില്‍ പങ്കെടുത്ത 64 പേരോട് ക്വാറന്റീനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News