34.4 C
Kottayam
Wednesday, April 24, 2024

കളിക്കളത്തിൽ നാടകീയമായ രംഗങ്ങൾ,അര്‍ജന്റീന – ബ്രസീൽ ലോകകപ്പ് യോഗ്യതാ മത്സരം ഉപേക്ഷിച്ചു

Must read

ബ്രസീലിയ:ഫുട്ബോള്‍ ലോകം കാത്തിരുന്ന അര്‍ജന്റീന- ബ്രസീല്‍ ലോകകപ്പ് യോഗ്യതാ മത്സരം ഉപേക്ഷിച്ചു കളിക്കളത്തിലെ നാടകീയമായ രംഗങ്ങള്‍ക്ക് ശേഷമാണ് മത്സരം ഉപേക്ഷിച്ചത്.മത്സരം പുരോഗമിക്കുന്നതിനിടെ ബ്രസീലിയന്‍ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ കളിക്കളത്തിലേക്ക് ഇറങ്ങിയതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്. അര്‍ജന്റീന ബ്രസീലിലെ ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിച്ചെന്ന് പറഞ്ഞാണ് ഹെല്‍ത്ത് ഒഫീഷ്യല്‍സ് കളിക്കളത്തിലിറങ്ങിയത്‌.

അര്‍ജന്റീനയുടെ പ്രീമിയര്‍ ലീഗ് താരങ്ങളായ എമിലിയാനോ മാര്‍ട്ടിനെസ്,ബുയന്‍ഡിയ,റൊമേരോ,ലോ സെല്‍സോ എന്നിവര്‍ ക്വാറന്റൈന്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെ‌ന്ന് കാണിച്ചാണ് ഒഫീഷ്യല്‍സ് കളിക്കളത്തിലേക്ക് ഇറങ്ങിയ തെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇംഗ്ലണ്ടില്‍ നിന്നെത്തിയ താരങ്ങള്‍ ക്വാറന്‍ടൈന്‍ നിയമങ്ങള്‍ പാലിച്ചില്ലെന്നും അതുകൊണ്ട് തന്നെ താരങ്ങളെ അര്‍ജന്‍റീനയിലേക്ക് തിരിച്ചയക്കാനാണ് കളിക്കിടെ അധികൃതര്‍ ശ്രമിച്ചത്. ഇംഗ്ലണ്ടില്‍ നിന്നും വരുന്നവര്‍ക്ക് 14ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ വേണമെന്നാണ് ബ്രസീലിലെ നിയമം. ഇത് അര്‍ജന്റീനിയന്‍ താരങ്ങള്‍ തെറ്റിച്ചെന്നാണ് ആരോപണം.

എമിലിയാനോ മാര്‍ട്ടിനെസ്സ്,റൊമേരോ, ലോ സെല്‍സോ എന്നിവര്‍ ഉള്‍പ്പെട്ട ഒഫീഷ്യല്‍ ലൈനപ്പ് സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ മത്സരം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പ്രസിദ്ധീകരിച്ചിരുന്നു. ബ്രസീല്‍- അര്‍ജന്റീന രണ്ടാം പാദ മത്സരം നവംബര്‍ 16ന് നടക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week