KeralaNews

കാസര്‍ഗോഡ് അതിര്‍ത്തി തുറന്നു; യാത്ര നിബന്ധനകള്‍ പാലിച്ച് മാത്രം

കാസര്‍ഗോഡ്: കാസര്‍ഗോഡ് തലപ്പാടിയില്‍ അതിര്‍ത്തി തുറന്ന് കര്‍ണാടക പോലീസ്. എന്നാല്‍ നിബന്ധനകള്‍ പാലിച്ച് ചെക്ക്‌പോസ്റ്റിലെ ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും രോഗികളെ യാത്ര ചെയ്യാന്‍ അനുവദിക്കുക.

<p>ഗുരുതര രോഗമുള്ളവര്‍ക്കും ഒരു ബന്ധുവിനും അതിര്‍ത്തി കടന്നു പോകാം. കച്ചവടക്കാര്‍ക്കും അതിര്‍ത്തി കടക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ബാരിക്കേഡുകള്‍ പോലീസ് നീക്കം ചെയ്തു. അതിര്‍ത്തിയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.</p>

<p>അതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുള്ള തടസങ്ങള്‍ എത്രയും വേഗം നീക്കാന്‍ നടപടിയെടുക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് അതിര്‍ത്തി തുറന്നത്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker