EntertainmentKeralaNews
വീട്ടുവേലക്കാരന് കൊവിഡ്; ബോണി കപൂറും മകള്‍ ജാന്‍വിയും ക്വാറന്റൈനില്‍
മുംബൈ: പ്രമുഖ ബോളിവുഡ് നിര്‍മാതാവും അന്തരിച്ച നടി ശ്രീദേവിയുടെ ഭര്‍ത്താവുമായ ബോണി കപൂറിന്റെ വീട്ടുവേലക്കാരനു കൊവിഡ് സ്ഥിരീകരിച്ചു. ബോണികപൂര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ചരണ്‍ സാഹു(23) എന്നയാള്‍ക്കാണു രോഗം ബാധിച്ചത്.
ബോണി കപൂറിന്റെ മകളും നടിയുമായ ജാന്‍വി കപൂര്‍ പിതാവിന്റെ സന്ദേശമടങ്ങുന്ന കുറിപ്പ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. താനും മക്കളും വീട്ടില്‍ ക്വാറന്റൈനില്‍ കഴിയും.
ഏവരും വീടുകളില്‍ തന്നെ കഴിയണമെന്നും സാമൂഹിക അകലം പാലിക്കണമെന്നുമുള്ള നിര്‍ദേശത്തോടെയാണ് കുറിപ്പ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News