CrimeKeralaNews

കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

കണ്ണൂര്‍: പഴയങ്ങാടി ചെറുകുന്ന് അമ്പലപ്പുറത്ത് ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. വി.വി.സുരേന്ദ്രന്റെ വീടിന് നേരെയാണ് ആക്രമണം. ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബാണ് അക്രമികള്‍ ഉപയോഗിച്ചത്.

പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. ആക്രമണത്തില്‍ കിടപ്പുമുറിയുടെ ചുമര്‍ വിണ്ടുകീറുകയും ജനല്‍ ചില്ലുകളും വാതിലുകളും തകരുകയും ചെയ്തു. ഉറക്കത്തിലായിരുന്ന കുടുംബാംഗങ്ങള്‍ ആക്രമണത്തില്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.

കണ്ണപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. കണ്ണൂരില്‍ നിന്ന് ബോംബ് സ്‌ക്വാഡും ഫോറന്‍സിക്ക് സംഘവും എത്തി പരിശോധന നടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker