മുംബൈ: ബോളിവുഡ് ഗായിക കനിക കപൂറിന് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. കനിക തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അടുത്തിടെ ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയ തനിക്ക് പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായതെന്നും കനിക ട്വിറ്ററില്‍ അറിയിച്ചു.
ഞാനും കുടുംബവും പൂര്‍ണമായും ക്വാറന്റൈനില്‍ കഴിയുകയാണ്. ഞാനുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ വിവരങ്ങളും ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവരും മുന്‍കരുതലെടുക്കണമെന്നും കനിക പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News