KeralaNewsRECENT POSTS
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ടത് കുറുപ്പംപടി സ്വദേശിനി; കൊലനടത്തിയത് തൂമ്പ ഉപയോഗിച്ച് തലക്കടിച്ച്
എറണാകുളം: പെരുമ്പാവൂരില്‍ കടമുറിക്കു മുന്നില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. കുറുപ്പംപടി സ്വദേശിനി ദീപ (40) ആണ് കൊല്ലപ്പെട്ടത്. പെരുമ്പാവൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപത്താണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാനതൊഴിലാളിയായ ഉമര്‍ അലിയെ കസ്റ്റഡിയിലെടുത്തു.
കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു പരിശോധിച്ചതിനു ശേഷമാണ് ഇയാളെ പോലീസ് കസ്റ്റഡിലെടുത്തത്. തൂമ്പ ഉപയോഗിച്ച് തലയ്ക്കടിച്ചാണ് ഇയാള്‍ ദീപയെ കൊലപ്പെടുത്തിയതെന്നാണു പ്രാഥമിക വിവരം. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News