പത്തൊമ്പതുകാരിയെ പീഡിപ്പിച്ച കേസിലെ ഇടനിലക്കാരിയുമായി സീമയ്ക്ക് അടുത്ത ബന്ധം; സീമയുടെ ഞെട്ടിപ്പിക്കുന്ന വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ പുറത്ത്
കൊച്ചി: ഫേസ്ബുക്ക് സന്ദേശങ്ങള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രമുഖ വ്യവസായിയില്‍ നിന്നു അരക്കോടിയോളം രൂപ തട്ടിയ കേസില്‍ അറസ്റ്റിലായ ചാലക്കുടി സ്വദേശി സീമ (32), കാമുകന്‍ ഇടപ്പള്ളി സ്വദേശി സഹല്‍ (ഷാനു, 31) എന്നിവരുടെ അക്കൗണ്ടുകള്‍ പോലീസ് പരിശോധിക്കുന്നു. ഇതുകൂടാതെ കേസുമായി ബന്ധപ്പെട്ടിട്ടുള്ള ഏതാനും പേരുടെ സാമ്പത്തിക ഇടപാടുകള്‍ കൂടി പരിശോധിക്കുന്നുണ്ട്. ബ്ലാക്ക്മെയിലിംഗിലൂടെ ലഭിച്ച തുക പ്രതികള്‍ വീതം വച്ചതായാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. ഇതേതുടര്‍ന്നാണ് ഇത്തരമൊരു നീക്കം പോലീസ് നടത്തുന്നത്. പണം തിരിച്ച് പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
അതേസമയം പണം പലവിധ കാര്യങ്ങള്‍ക്കായി ഉപയോഗിച്ചെന്ന സീമയുടെ മൊഴി കള്ളമാണെന്ന് തെളിഞ്ഞതോടെ ഇവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പോലീസ് ആരംഭിച്ചിട്ടുണ്ട്. പ്രതികള്‍ കൂടുതല്‍പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. സമാനമായി പിടിയിലായ കേസുകളിലെ പ്രതികള്‍ക്ക് ഇവരുമായി ബന്ധമുണ്ടോയെന്നാണ് പ്രധാനമായി അന്വേഷിക്കുന്നത്.
അതേസമയം, മോഡലിംഗിന് അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പത്തൊന്‍പതുകാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ ഇടനിലക്കാരായ തൃശൂര്‍ വെറ്റിലപ്പാറ സ്വദേശിനി സിന്ധുവുമായി സീമയ്ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടായിരുന്നു ഈ കേസിന്റെയും തുടക്കം. മോഡലിംഗിന് അവസരം നല്‍കാമെന്ന വാഗ്ദാനം വിശ്വസിച്ച് ഹോട്ടലില്‍ എത്തിയ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് വിശ്വസിപ്പിച്ച് പീഡനം തുടര്‍ന്നു. വെറ്റിലപ്പാറ ചിക്ലായി സ്വദേശിനി സിന്ധു സുരേഷാണ് വിദ്യാര്‍ത്ഥിനിയെ ഹോട്ടലില്‍ എത്തിച്ചത്. സിന്ധുവിനെ പോലീസ് പിടികൂടി. പോലീസ് എത്തിയ സമയത്ത് മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു സിന്ധു. കേസില്‍ സിന്ധു ഉള്‍പ്പടെ ആറ് പേര്‍ അറസ്റ്റിലായിരുന്നു.
പെരുമ്പാവൂരില്‍ ബ്ലാക്മെയില്‍ കേസിലെ പ്രതി സീമ, വ്യവസായിയെ വാട്സ്ആപ്പിലൂടെയും ഭീഷണിപ്പെടുത്തിയതായി സൂചന. ഇന്നലെ പ്രതികളുടെ മൊബൈല്‍ ഫോണടക്കം പോലീസ് പരിശോധിച്ചിരുന്നു. ഇതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. സീമ പരാതിക്കാരനുമായി നടത്തിയ ചാറ്റിന്റെ വിശദവിവരങ്ങളും ബാങ്ക് വഴി പണം കൈമാറിയതിന്റെ വിവരങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്. പരാതിക്കാരനെ വാട്സാപ്പിലൂടെ ഭീഷണിപ്പെടുത്തിയതിന്റെ ഓഡിയോ ക്ലിപ്പുകളും മറ്റും ലഭിച്ചതായാണ് വിവരം. കൂട്ടുപ്രതിയും കാമുകനുമായ ഷാനുവാണ് തട്ടിപ്പിന് സഹായിച്ചിരുന്നത്.