ജി മെയില്‍ ഉള്‍പ്പെടെ 337 ആന്‍ഡ്രോയിഡ് ആപ്പുകള്‍ക്ക് ഭീഷണി; ഈ മാല്‍വെയര്‍ അതീവ അപകടകാരി
സൈബര്‍ ലോകത്തിന് ഭീഷണിയായി അതിരഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ വരെ ചോര്‍ത്തിയെടുക്കുന്ന ബ്ലാക്ക് റോക്ക് മാല്‍വെയര്‍. ഏകദേശം 337 ആന്‍ഡ്രോയിഡ് ആപ്പുകളെ ഈ മാല്‍വെയര്‍ പ്രതികൂലമായി ബാധിക്കുമെന്നാണ് സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ജി മെയില്‍, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, ഷോപ്പിംഗ്, ലൈഫ് സ്റ്റെല്‍, ന്യൂസ് ആപ്പുകള്‍ക്കാണ് ഇത് പ്രധാനമായും ഭീഷണി ഉയര്‍ത്തുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ഈ മാല്‍വെയര്‍ ഭീഷണിയാണ്. ‘ഓവര്‍ ലേ’ എന്ന രീതി ഉപയോഗിച്ചാണ് ബ്ലാക്ക് റോക്ക് വിവരങ്ങള്‍ ചോര്‍ത്തുന്നത്. വിശ്വസ്തമായ ആപ്പില്‍ വിവരങ്ങള്‍ ചേര്‍ക്കുമ്പോള്‍ ഫേക്ക് വിന്‍ഡോയും, പോപ്പ് അപുകളും ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്താന്‍ ഈ മാല്‍വെയറിന് സാധിക്കും.
ഒരിക്കല്‍ സിസ്റ്റത്തില്‍ ബ്ലാക്ക് റോക്ക് കയറിയാല്‍, ആന്‍ഡ്രോയ്ഡിലെ ഫോണിന്റെ അസസ്സബിലിറ്റി ഫീച്ചര്‍ ഇത് കരസ്ഥമാക്കും. ഇതുവഴി ഫോണിലെ ഏത് ആപ്പിലും ഉപയോക്താവ് അനുമതി നല്‍കാതെ തന്നെ മാല്‍വയറിന് കയറാന്‍ സാധിക്കും. വിവരങ്ങള്‍ കൈമാറുന്നവര്‍ വഞ്ചിക്കപ്പെടാന്‍ ഇടയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.