CrimeKeralaNewsRECENT POSTS
ഇടുക്കിയില്‍ സ്വകാര്യ ബസില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 18 ലക്ഷം രൂപ പിടികൂടി
ഇടുക്കി: സ്വകാര്യ ബസില്‍ രേഖകളില്ലാതെ കടത്തിയ 18 ലക്ഷം രൂപ നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. ഇടുക്കി നേര്യമംഗലം റൂട്ടില്‍ വാഹനപരിശോധന നടത്തവേ കട്ടപ്പനയില്‍ നിന്നു ആലുവയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലാണ് പണം കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ തൃശ്ശൂര്‍ മഞ്ഞമറ്റത്തില്‍ സോബിന്‍ ജോസഫിനെ കസ്റ്റഡിയിലെടുത്തു. 2000 രൂപയുടെ 100 എണ്ണം വീതമുള്ള എട്ട് കെട്ടുകളും 500 രൂപയുടെ 100 എണ്ണം വീതമുള്ള നാലുകെട്ടുകളും ആണ് പിടികൂടിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News