NationalNews

ആരോഗ്യപ്രശ്നം പറഞ്ഞ് ജാമ്യത്തിലിറങ്ങി, താരങ്ങള്‍ക്കൊപ്പം കബഡി കളിച്ചു; പ്രഗ്യാ സിങ് വിവാദത്തില്‍

ഭോപ്പാൽ: ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യത്തിലിറങ്ങിയ മലേഗാവ് സ്ഫോടനക്കേസ് പ്രതി ബിജെപി എംപി പ്രഗ്യാ സിങ് താക്കൂർ കബഡി കളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സ്വന്തം മണ്ഡലമായ ഭോപ്പാലിൽ വനിതാ താരങ്ങൾക്കൊപ്പമാണ് പ്രഗ്യാ സിങ് കബഡി കളിക്കുന്നത്. ബുധനാഴ്ച ക്ഷേത്രദർശനത്തിനെത്തിയ പ്രഗ്യാ സിങ് താരങ്ങൾ ക്ഷണിച്ചതുപ്രകാരമാണ് കളിക്കാനിറങ്ങിയത്.

ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഏറെ തവണയായി കോടതിയിൽ ഹാജരാവുന്നതിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു പ്രഗ്യാ സിങ്. അതിനിടെയാണ് എംപി താരങ്ങൾക്കൊപ്പം കബഡി കളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബിവി ശ്രീനിവാസ് ഉൾപ്പെടെയുള്ള നിരവധി നേതാക്കൾ പ്രഗ്യാ സിങ്ങിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. എപ്പോഴാണ് എൻഐഎ കോടതിയിൽ ഇവരുടെ അടുത്ത ഹിയറിങ്ങെന്ന് ശ്രീനിവാസ് വീഡിയോ പങ്കുവെച്ചുകൊണ്ട് പരിഹസിച്ചു.

മലേഗാവ് സ്ഫോടനക്കേസിൽ പ്രതിയായ പ്രഗ്യാ സിങ് താക്കൂർ ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് ജാമ്യം നേടിയത്. തുടർന്ന് ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വിചാരണ സമയത്ത് ഹാജരായിരുന്നില്ല. നേരത്തെ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുത്ത് നൃത്തം ചെയ്യുന്ന വീഡിയോയും ബാസ്കറ്റ് ബോൾ കളിക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു.

2008ലെ മാലേഗാവ് സ്ഫോടനത്തിൽ ജയിലിലായ പ്രഗ്യയ്ക്ക് 2017ലാണ് ജാമ്യം ലഭിക്കുന്നത്. ആരോഗ്യപരമായ പ്രശ്നങ്ങളെ തുടർന്ന് കോടതിയിൽ ഹാജരാകുന്നതിലും എൻഐഎ കോടതി ഇവർക്ക് ഇളവ് നൽകിയിരുന്നു. മാലേഗാവ് സ്ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker