NationalNewsRECENT POSTS
എന്തുകൊണ്ടാണ് മുസ്ലിം വിഭാഗത്തെ മാത്രം ഒഴിവാക്കി? ചോദ്യവുമായി ബംഗാള്‍ ബി.ജെ.പി ഉപാധ്യക്ഷന്‍
കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ബിജെപി കൊല്‍ക്കത്തയില്‍ വമ്പന്‍ റാലി നടത്തി മണിക്കൂറുകള്‍ പിന്നിടുന്നതിന് മുന്നേ ഭേദഗതിക്കെതിരെ ബിജെപിക്കുള്ളില്‍ തന്നെ വിയോജിപ്പിന്റെ ശബ്ദമുയരുന്നു. ബംഗാള്‍ ബിജെപി ഉപാധ്യക്ഷനും നേതാജി സുഭാഷ് ചന്ദ്ര ബോസിന്റ സഹോദരന്റെ കൊച്ചുമകനുമായ ചന്ദ്ര കുമാര്‍ ബോസ് നിയമത്തിന് എതിരെ രംഗത്തെത്തിയിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്ക് ഏതെങ്കിലും മതവുമായി ബന്ധമില്ലെങ്കില്‍ എന്തുകൊണ്ടാണ് ഹിന്ദു, സിക്ക്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ മതങ്ങളെ മാത്രം പരാമര്‍ശിച്ചിരിക്കുന്നത് എന്തുകൊണ്ടാണ് മുസ്ലിം വിഭാഗത്തെ മാത്രം ഒഴിവാക്കിയത് ഇക്കാര്യത്തില്‍ വ്യക്തത വേണം. ഇന്ത്യയെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യരുത്. എല്ലാ മത-സമുദായങ്ങളില്‍ പെട്ടവര്‍ക്കു വേണ്ടി തുറന്ന രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News