കൊല്ലം: തെരഞ്ഞെടപ്പ് പ്രചാരണത്തിനിറങ്ങവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥി മരിച്ചു. പന്മന പഞ്ചായത്തിലെ പറമ്പിമുക്ക് അഞ്ചാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി വിശ്വനാഥനാണ് (62) മരിച്ചത്. പ്രചാരണത്തിന് വീട്ടില്‍ നിന്നിറങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഇന്നലെ രാവിലെ എട്ട് മണിയാടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീട്ടില്‍ നിന്നിറങ്ങിയപ്പോഴാണ് വിശ്വനാഥന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടന്‍ തന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു മരണം.
കൊവിഡ് പരിശോധനകള്‍ക്ക് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News