ക്രിപ്റ്റോകറൻസി റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ബിറ്റ്‌കോയിൻ. ബിറ്റ്കോയിനിന്റെ വില ചൊവ്വാഴ്ച 50,576.33 ഡോളറിനു മുകളിലെത്തി. ഇന്ത്യൻ രൂപയിൽ 36.82 ലക്ഷത്തിനു മുകളിലായിരുന്നു ചൊവ്വാഴ്ച ഇടപാടുകൾ നടന്നത്.
ബിറ്റ്‌കോയിനിന്റെ വിലയിൽ പെട്ടെന്നുണ്ടാകുന്ന ചാഞ്ചാട്ടത്തെത്തുടർന്ന് ബിറ്റ്കോയിൻ സ്വീകരിക്കുന്ന പല കമ്പനികളും നേരത്തെ തന്നെ നിർത്തിവച്ചിരുന്നു.
ക്രിപ്‌റ്റോകറൻസിയിൽ 1.5 ബില്യൺ ഡോളർ ടെസ്‌ല നിക്ഷേപിച്ചിരുന്നു.ഇതേത്തുടർന്നാണ് ബിറ്റ്‌കോയിന്റെ മൂല്യത്തിൽ വൻ കുതിപ്പുണ്ടായത്. ഇരുപതോളം സ്റ്റോക്ക് എക്സ്ചേഞ്ചുകൾ നിരീക്ഷിക്കുന്ന പോർട്ടലായ കോയിൻ മാർക്കറ്റ്കാപ്പ് റിപ്പോർട്ട് പ്രകാരം ബിറ്റ്കോയിൻ 50,576.33 ഡോളറിലെത്തി എന്നാണ് കണക്ക്.
ഒരു നിക്ഷേപമെന്ന നിലയിൽ ഇപ്പോൾ സ്വർണത്തേക്കാൾ നല്ലത് ബിറ്റ്കോയിൻ വാങ്ങുന്നതാണെന്ന് വരെ പറയുന്നവർ ഉണ്ട്.