ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ബി.ഐ.എസ് നിലവാരമുള്ള ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഇരുചക്രവാഹനം ഉപയോഗിക്കുന്നവര്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് (BIS) നിബന്ധനകള്‍ പ്രകാരം നിലവാരമുള്ള ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. പുതിയ നിബന്ധന 2021 ജൂണ്‍ ഒന്നു മുതല്‍ നിലവില്‍ വരും.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഭാരം കുറഞ്ഞ ഹെല്‍മറ്റുകള്‍ പരിഗണിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ സുപ്രീം കോടതി കമ്മിറ്റി പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ബി ഐ എസിലെ ഉന്നത ഉദ്യോഗസ്ഥര്‍, എയിംസിലെ ഡോക്ടര്‍മാര്‍, വിവിധ മേഖലയിലെ വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സമിതി, വിഷയം വിശദമായി പഠിച്ച ശേഷം 2018 മാര്‍ച്ചില്‍, ഭാരം കുറഞ്ഞ ഹെല്‍മറ്റിന് ശുപാര്‍ശ ചെയ്തു കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് മന്ത്രാലയം അംഗീകരിക്കുകയും ചെയ്തു.
ആകട മുദ്രണത്തോടെ നിര്‍മ്മിച്ചു വില്‍പന നടത്തുന്നത് ഉറപ്പാക്കാനും നിലവാരം കുറഞ്ഞ ഹെല്‍മറ്റുകള്‍ വിപണിയില്‍ നിന്ന് ഒഴിവാക്കാനും നടപടി സ്വീകരിക്കും. ഇത് രാജ്യത്ത് ഗുണമേന്മ കുറഞ്ഞ ഹെല്‍മറ്റുകള്‍ വില്‍ക്കുന്നത് തടയാനും അപകടങ്ങളില്‍പ്പെടുന്നവരെ മാരകമായ പരിക്കുകളില്‍ നിന്ന് സംരക്ഷിക്കാനും സഹായിക്കുമെന്നും റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.