മുംബൈ: ബിഹാര്‍ സ്വദേശിനിയായ യുവതിയുടെ ബലാത്സംഗപരാതിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയ്ക്ക് മുന്‍കൂര്‍ ജാമ്യം.കേസിന്റെ അന്വേഷണവുമായി സഹകരിയ്ക്കണമെന്നതടക്കം കര്‍ശന ഉപാധികളോടെയാണ് മുംബൈ ദിന്‍ദോഷി കോടതി ബിനോയിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയത്.ബിനോയ് ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാവണം.ക്രിമിനല്‍ നിയമങ്ങളനുസരിച്ച് രക്തം,സ്രവം എന്നിവ ശേഖരിയ്ക്കുന്നതില്‍ അന്വേഷണ സംഘത്തിന് തീരുമാനമെടുക്കാമെന്നും ജാമ്യ ഉത്തരവില്‍ പറയുന്നു.തെളിവു നശിപ്പിയ്ക്കരുത്,സാക്ഷികളെ സ്വാധീനിയ്ക്കരുത്‌തുടങ്ങിയ നിര്‍ദ്ദേശങ്ങളുണ്ട്.ബിനോയ് തന്നെ ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ ആരോപണം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന വിലയിരുത്തലിലാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചതെന്നാണ് സൂചന.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News