മുംബൈ: വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഡന്‍ഡോഷി സെഷന്‍സ്‌കോടതി ഇന്ന് വിധി പറയും.ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിയ്ക്കുന്നതായാണ് ബിനോയി മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ആരോപിച്ചത്. യുവതിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും പ്രതിഭാഗം ആരോപിയ്ക്കുന്നു.
വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ചൂഷണം ബാലാത്സംഗക്കുറ്റമാണെന്നായിരുന്നു ജാമ്യഹര്‍ജിയേ എതിര്‍ത്ത് പ്രോസ്‌ക്യൂഷന്റെ വാദം.യുവതിയുടമായി ഒരുമിച്ച് താമസിച്ചതിന്റെ രേഖകള്‍,യുവതിയുടെയും കുട്ടിയുടെയും പാസ്‌പോര്‍ട്ട്,ബാങ്ക് രേഖകള്‍ തുടങ്ങിയവയും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.ഡി.എന്‍.എ സാമ്പിള്‍ അടക്കമുള്ള കാര്യങ്ങള്‍ ശേഖരിയ്ക്കണം ഇതിന് അറസ്റ്റ് അനിവാര്യമാണ്.കേസ് വിവരങ്ങള്‍ പുറത്തുവന്ന ശേഷം ബിനോയി ഒളിവിലാണ്. ബിനോയിയ്ക്കായി മുംബൈ പോലീസ് ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.
ദുബൈയിലെ ഡാന്‍സ് ബാര്‍ ജിവനക്കാരിയായിരുന്ന ബീഹാര്‍ സ്വദേശിനിയാണ് ബിനോയിയ്‌ക്കെതിരെ പീഡന പരാതിയുമായി രംഗത്തെത്തിയത്.