Home-bannerKeralaTop Stories
ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ :വിധി പറയാന്‍ 26 ലേക്ക് മാറ്റി
മുംബൈ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയ്ക്കതിരായ ലൈംഗിക പീഡന കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി.ജൂണ്‍ 27 ന് വ്യാഴാഴ്ചത്തേക്കാണ് മുംബൈ ദിന്‍ഡോഷി കോടതി കേസ് മാറ്റിയിരിയ്ക്കുന്നത്.
മുംബൈയിലെ ഡാന്‍സ് ബാര്‍ ജീവനക്കാരിയായിരുന്ന ബീഹാര്‍ സ്വദേശിനിയാണ് വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന് കാട്ടി മുംബൈയില്‍ പരാതി നല്‍കിയത്.ആരോപണങ്ങള്‍ ബിനോയി നിഷേധിച്ചിരുന്നു.എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ബിനോയ് കോടിയേരിയ്ക്ക് യുവതിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന പല രേഖകളും ലഭിച്ചിരുന്നു. യുവതിയുടെയും കുട്ടിയുടെയും പാസ്‌പോര്‍ട്ട്,ബാങ്ക് അക്കൗണ്ട് രേഖകള്‍,കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ് എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News