Home-bannerKeralaNewsRECENT POSTS

യുവതിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍! ബിനോയ് കോടിയേരിയുടെ കുരുക്ക് മുറുകുന്നു

കണ്ണൂര്‍: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ബിനോയി കോടിയേരിയുടെ കുരുക്ക് മുറുകുന്നു. കേസില്‍ ബിനോയിക്ക് പ്രതികൂലമായ വിവരങ്ങള്‍ ആണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. യുവതിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ബിനോയി വിനോദിനി ബാലകൃഷ്ണന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് പുതിയ വിവരം.

2014ല്‍ പുതുക്കിയ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പിലെ വിവരങ്ങളാണ് പുറത്തുവന്നത്. നേരത്തേ, പരാതിക്കാരിയായ യുവതിയുടെ എട്ട് വയസുള്ള കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിലും പാസ്പോര്‍ട്ടിലും പിതാവിന്റെ പേരായി ചേര്‍ത്തിരിക്കുന്നത് ബിനോയുടെ പേരാണ് എന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button