ബിനോയ് കേസ്: കേരളാ പോലീസ് സഹകരിക്കുന്നില്ലെന്ന് മുംബൈ പോലീസ്
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെരിരെയുള്ള പീഡന പരാതിയെ തുടര്‍ന്ന് കേരളത്തിലെത്തിയ മുംബൈ പോലീസിനോട് കേരളാ പോലീസ് സഹകരിക്കുന്നില്ലെന്ന് പരാതി. ബിഹാര്‍ സ്വദേശിയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയിലാണ് ബിനോയ് കോടിയേരിയെ അന്വേഷിച്ച് മുംബൈ പോലീസ് കേരളത്തിലെത്തിയത്.
കണ്ണൂരുള്ള വീടുകളിലോ തിരുവനന്തപുരത്തോ ബിനോയിയെ കണ്ടെത്താന്‍ മുംബൈ പൊലീസിന് ഇത് വരെ കഴിഞ്ഞില്ല. മുന്‍കൂര്‍ ജാമ്യം തേടി ബിനോയ് കോടിയേരി മുംബൈക്ക് പോയെന്നും കേരളം വിട്ടെന്നും വാര്‍ത്ത വന്നിരുന്നു. ഒളിവില്‍ കഴിയുന്ന ബിനോയിക്കായി മുംബൈ പോലീസ് ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ സാധ്യതയുണ്ട്. ബിനോയ് കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ മുംബൈ കോടതി വിധി പറയും.
അതെ സമയം, കേസില്‍പ്പെട്ട മകനെ കുറെ ദിവസങ്ങളായി കണ്ടിട്ടില്ലെന്നാണ് കോടിയേരിയുടെ വാദം. മകനെ സംരക്ഷിക്കില്ലെന്നും കോടിയേരി ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ബിനോയിക്ക് നേരെ വന്നിരിക്കുന്ന കേസില്‍ താനോ പാര്‍ട്ടിയോ ഇടപെടില്ലെന്ന് കോടിയേരി വ്യക്തമാക്കി.