ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. ബുധനാഴ്ച ഹര്‍ജി പരിഗണിച്ച കര്‍ണാടക ഹൈക്കോടതി ഇ.ഡിയുടെ അഭ്യര്‍ഥന മാനിച്ചാണ് ഹര്‍ജി പരിഗണിക്കുന്നത് ജൂണ്‍ 16ലേക്ക് മാറ്റിയത്.
കേസില്‍ ഇ.ഡിക്ക് വേണ്ടി ഹാജരാവാറുള്ള അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജുവിന് കൊവിഡ് ബാധിച്ചതിനാല്‍ ഹര്‍ജി ജൂണ്‍ 14ലേക്ക് മാറ്റിവെക്കണമെന്ന് ജൂണ്‍ രണ്ടിന് കോടതിയില്‍ ഇ.ഡി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ഹര്‍ജി പരിഗണിക്കുന്നത് ഒമ്പതിലേക്കാണ് അന്ന് കോടതി മാറ്റിയത്. എസ്.വി രാജു കൊവിഡ് മുക്തമായി തിരിച്ചെത്താത്തതിനാല്‍ ഹര്‍ജി പരിഗണിക്കുന്നത് മാറ്റണമെന്ന് ഇ.ഡി കോടതിയില്‍ ആവര്‍ത്തിച്ചു. ഇ.ഡിയുടെ ആവശ്യം പരിഗണിച്ച കോടതി ഹര്‍ജി പരിഗണിക്കുന്നത് ജൂണ്‍ 16ലേക്ക് മാറ്റുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News