ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയെ ജുഡീഷല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ബംഗളൂരു പ്രത്യേക കോടതി 14 ദിവസത്തേക്കാണ് ബിനീഷിനെ റിമാന്‍ഡ് ചെയ്തത്. ഇനി ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് രാവിലെ 11.30 ഓടെയാണ് ബിനീഷിനെ ഇഡി ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരാക്കിയത്.
കോടതി ചേര്‍ന്ന ഉടന്‍ തന്നെ ബിനീഷിന്റെ ജാമ്യഹര്‍ജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ രംഗത്തുവന്നു. എന്നാല്‍ ജാമ്യഹര്‍ജി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ബിനീഷിനെതിരെ ഇഡി കൂടുതല്‍ തെളിവുകള്‍ നിരത്തി.
ഇതേതുടര്‍ന്ന് ജാമ്യാപേക്ഷ 18-നു പരിഗണിക്കാനായി മാറ്റി. കഴിഞ്ഞ ആറിനു ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കാതെ പരിഗണിക്കാനാകില്ലെന്നു വ്യക്തമാക്കിയിരുന്നു. ലഹരിക്കേസില്‍ എന്‍സിബി കസ്റ്റഡി അപേക്ഷ നല്‍കിയില്ല. ഒക്ടോബര്‍ 29നാണ് ലഹരിമരുന്നു കേസിലെ സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് അറസ്റ്റിലായത്. അന്നു മുതല്‍ ഇഡിയുടെ കസ്റ്റഡിയിലാണ് ബിനീഷ്.