ശബരിമല യുവതീപ്രവേശനം:ബിന്ദു അമ്മിണി കോട്ടയത്ത്,ബിന്ദു തങ്ങുന്ന ഊട്ടി ലോഡ്ജിന് സമീപം നിരവധിപേര്‍ തടിച്ചുകൂടുന്നു
കോട്ടയം: ശബരിമല ദര്‍ശനത്തിലൂടെ വിവാദ നായികയായ ബിന്ദു അമ്മിണി കോട്ടയത്ത്.ശാസ്ത്രി റോഡില്‍ ബിന്ദു താമസിയ്ക്കുന്നതറിഞ്ഞ് നിരവിധി പേരാണ് ഇവിടേയ്ക്ക് എത്തിക്കൊണ്ടിരിയ്ക്കുന്നത്.
ഇന്ന് ബിന്ദു കോട്ടയത്ത് വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ് വാര്‍ത്താസമ്മേളനം എന്ന ധാരണയിലാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഊട്ടി ലോഡ്ജിന് സമീപമെത്തുന്നത്. വാര്‍ത്താസ മ്മേളനത്തിനുശേഷം ഇവര്‍ മല ശബരിമല കയറുമെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.കഴിഞ്ഞ ദിവസം താന്‍ മല കയറിയ അതേ ദിവസം താന്‍ വീണ്ടും മലകയറുമെന്ന് നേരത്തെ ബിന്ദു അമ്മിണി പ്രഖ്യാപിച്ചിരുന്നു.
ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയ്‌ക്കൊപ്പം മലകയറുന്നതിനായി ബിന്ദു യാത്രയാരംഭിച്ചെങ്കിലും ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ കൊച്ചിയില്‍ ഇവരെ തടഞ്ഞിരുന്നു. എ.എച്ച്.പി നേതാവ് ബിന്ദുവിനെതിരെ കുരുമുളക് പ്രയോഗം നടത്തിയത് വിവാദമായിരുന്നു. ശ്രീനാഥിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
താന്‍ മലകയറുന്നതിന്റെ ഭാഗമായല്ല കോട്ടയത്തെത്തിയിരിയ്ക്കുന്നതെ