KeralaNews

ഏറ്റുമാനൂരിൽ വാഹനാപകടം അമലഗിരി സ്വദേശിയായ യുവാവ് മരിച്ചു

ഏറ്റുമാനൂർ:വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമലഗിരി നാൽപ്പാത്തിമല നിരപ്പേൽപറമ്പിൽ ഷാജിയുടെ മകൻ ഷാരോൺ ഷാജി (21) ആണ് മരിച്ചത്.

ഏറ്റുമാനൂർ – നീണ്ടൂർ റോഡിൽ കോട്ടമുറി ജംഗ്ഷന് സമീപമുള്ള വളവിൽ വച്ച് ഇന്ന് രാവിലെ 10 മണിക്കായിരുന്നു അപകടം. നീണ്ടൂർ ഭാഗത്ത് നിന്നു വന്ന ബൈക്ക് ഏറ്റുമാനൂർ ഭാഗത്ത് നിന്ന കാറിൽ ഇടിക്കുകയായിരുന്നു.

https://youtu.be/w4VrFxMA2ds

ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ ഷാരോൺ സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ. സിന്ധുവാണ് മാതാവ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker