ബിഗ്‌ബോസ് 3 അവസാനിപ്പിച്ചു,മൂന്നാം സീസണിലും തിരിച്ചടിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്
കൊച്ചി:മലയാളം ബിഗ് ബോസിന്റെ രണ്ടാം സീസണ്‍ പോലെ മൂന്നാം സീസണും പാതി വഴിയില്‍ അവസാനിച്ചിരിക്കുകയാണ്. കൊവിഡിന്റെ തുടക്കത്തിലായിരുന്നു രണ്ടാം സീസണ്‍ നടന്നത്. വൈറസ് വ്യാപിച്ചതോടെ ഷോ നിര്‍ത്തി. എന്നാല്‍ മൂന്നാം പതിപ്പ് തൊണ്ണൂറ്റിയഞ്ച് ദിവസങ്ങളും പൂര്‍ത്തിയാക്കിതിന് ശേഷം തമിഴ്നാട് സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിലാണ് അവസാനിപ്പിക്കേണ്ടി വന്നത്
പുറത്തിറങ്ങിയ മത്സരാര്‍ഥികളെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഇല്ലായിരുന്നു. ഗ്രാന്‍ഡ് ഫിനാലെ മാത്രം നടത്തി ഷോ അവസാനിപ്പിക്കുമെന്നാണ് ഇതുവരെ വന്ന വിവരങ്ങള്‍. എന്നാല്‍ ഷോ പൂര്‍ണമായും നിര്‍ത്തിയെന്നും ഇനിയൊരു മത്സരത്തിന് സാധ്യത ഇല്ലെന്നുമാണ് വ്ളോഗറായ രേവതി പറയുന്നത്.
ബിഗ് ബോസിനെ കുറിച്ചുള്ള പ്രധാനപ്പെട്ടൊരു വാര്‍ത്തയാണ് കിട്ടിയിരിക്കുന്നത്. ഇതൊരു നെഗറ്റീവ് ന്യൂസാണ്. ഷോ നിര്‍ത്തി വെച്ചിരിക്കുന്നു എന്ന വിവരമാണ് ലഭിച്ചത്. എനിക്കും അത് തോന്നി. കാരണം ഒരു ആഴ്ചയ്ക്കുള്ളില്‍ ഉണ്ടാവും എന്നൊക്കെ എന്തിനാണ് പറയുന്നത്. കറക്ടൊരു ദിവസം പറയാത്തതെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. രണ്ട് ദിവസമായിട്ട് ഷോ വീണ്ടും നടത്തുമെന്നോ എന്ന് മുതല്‍ തുടങ്ങാനാവുമെന്നോ തരത്തില്‍ ഒരു വിവരവും അണിയറ പ്രവര്‍ത്തകര്‍ തന്നിട്ടില്ല
അപ്പോഴാണ് ഇത്തരമൊരു ന്യൂസ് എനിക്ക് വന്നത്. ഷോ നിര്‍ത്തി എന്നത് കണ്‍ഫോം ആക്കിക്കോളു എന്ന് കറക്ട് സോഴ്സില്‍ നിന്ന് വന്ന റിപ്പോര്‍ട്ടാണിത്. ബിഗ് ബോസ് മലയാളം സീസണ്‍ 3 ഒരു വിന്നര്‍ ഇല്ലാതെ അവര്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. ഫിനാലെ നടത്തില്ലെന്നും വിന്നര്‍ ഉണ്ടാവില്ലെന്നും വ്യക്തമായിരിക്കുകയാണ്. ഒരാഴ്ചത്തേക്ക് മാത്രം ഷോ ഉണ്ടാവുമെന്നൊക്കെ നേരത്തെ വന്നതൊക്കെ ഇല്ലെന്നാണ് ഇപ്പോള്‍ അറിയുന്നത്. മത്സരാര്‍ഥികള്‍ നാട്ടിലേക്ക് വരാനുള്ള ടിക്കറ്റുകളൊക്കെ ബുക്ക് ചെയ്തു.
എല്ലാവരും മടങ്ങി പോവാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന ന്യൂസാണ് ലഭിച്ചിരിക്കുന്നത്. തൊണ്ണൂറ്റി ഒന്‍പത് ശതമാനവും വിശ്വാസിക്കാമെന്നാണ് രേവതി പറയുന്നത്. അടുത്ത തവണ എങ്കിലും നമ്മള്‍ ആഗ്രഹിച്ചത് പോലൊരു ബിഗ് ബോസ് കാണാന്‍ സാധിക്കട്ടേ. ജനങ്ങളുടെ പള്‍സ് അറിയുന്ന, ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നൊരു ബിഗ് ബോസ് നാലാം പതിപ്പ് ആകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. എല്ലാ കുറവുകളും മാറ്റി പുതിയൊരു ബിഗ് ബോസിന് വേണ്ടി പ്രേക്ഷകര്‍ക്കെല്ലാം കാത്തിരിക്കാം. എന്നുമാണ് വീഡിയോയില്‍ പറയുന്നത്
അതേ സമയം ബിഗ് ബോസ് നിര്‍ത്താന്‍ കാരണം പല ശാപങ്ങള്‍ കൊണ്ടാണെന്ന തരത്തിലുള്ള കമന്റുകളാണ് വരുന്നത്. ഡിംപല്‍ തിരിച്ച് വന്നത് കൊണ്ടാണെന്നും സൂര്യയെ പുറത്താക്കിയത് കൊണ്ടാണെന്നും തുടങ്ങി നിരവധി നിഗമനങ്ങളാണ് ഫാന്‍സ് പടച്ച് വിടുന്നത്. ഡെയിഞ്ചര്‍ ഫിറോസിന്റെ ഫാന്‍സിനാണ് കൂടുതല്‍ സങ്കടം. അത് കമന്റ് ഇട്ടാല്‍ തീരില്ല. 50 ദിവസം വരെ ഓണ വീട് പൊട്ടിച്ചു ബിഗ് ബോസിന് നല്ല പേരു ഉണ്ടാക്കിയ, ഗെയിം സ്പിരിറ്റ് കൊണ്ട് വന്ന ആളെ, വോട്ടിങ്ങില്‍ മുന്നില്‍ ആയിട്ടും പുല്ല് പോലെ പുറത്തു ആക്കിയില്ലേ. അതിന്റെ ശാപം ആണ് ഈ അടച്ചു പൂട്ടല്‍ എന്നാണ് മറ്റ് ചിലരുടെ കണ്ടുപിടുത്തം.