CrimeNationalNewsTop Stories
നടൻ കമൽഹാസനെതിരെ ബിഗ് ബോസ് താരം പോലീസിൽ പരാതി നൽകി
ചെന്നൈ: പ്രശസ്ത ചലച്ചിത്ര താരം കമല്‍ ഹാസനെതിരേ പരാതി നല്‍കി മുന്‍ ബിഗ് ബോസ് താരം മധുമിത. കമല്‍ഹാസന് പുറമെ ബിഗ് ബോസിലെ മറ്റു മത്സരാര്‍ഥികള്‍ക്കെതിരേയും നടി പരാതി നല്‍കിയിട്ടുണ്ട്.സഹമത്സരാര്‍ഥികളും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.
തമിഴ് പതിപ്പിൽ ബിഗ് ബോസിന്റെ അവതാരകനാണ് കമല്‍ഹാസന്‍. മധുമിത ഈയിടെ ഷോയില്‍ നിന്ന് പുറത്തായിരുന്നു. തന്നെ സഹമത്സരാര്‍ഥികള്‍ മാനസികമായി പീഡിപ്പിച്ചപ്പോള്‍ കമല്‍ഹാസന്‍ മൗനം പാലിച്ചുവെന്നും അദ്ദേഹം പ്രശ്‌നത്തില്‍ ഇടപ്പെട്ടില്ല എന്നും മധുമിത പരാതിയില്‍ പറയുന്നു.
ചെന്നൈ നസ്രത്ത്‌പേട്ട് പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. ഷോയിലെ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് മധുമിതയെ പുറത്താക്കിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News