കൊച്ചി: കേരളത്തില്‍ ചാഞ്ചാട്ടം മതിയാക്കി സ്വര്‍ണ വില ഇന്ന് കാര്യമായ കുറവ് രേഖപ്പെടുത്തി. അന്തര്‍ദേശീയ വിപണിയില്‍ വില കുറഞ്ഞതാണ് കേരളത്തിലും വില താഴാന്‍ കാരണം. വരുംദിവസങ്ങളിലും സമാനമായ ട്രെന്‍ഡ് തുടരുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം, അമേരിക്ക സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ സാമ്പത്തിക നയം വിപണിയെ ആശങ്കയിലാക്കുന്നുണ്ട്.
ക്രൂഡ് ഓയില്‍ വില ഇന്ന് താഴുകയാണ് ചെയ്തത്. ഡോളര്‍ മൂല്യവും കുറഞ്ഞു. ഇന്ത്യന്‍ രൂപ കരുത്ത് വര്‍ധിപ്പിക്കാതെ നില്‍ക്കുകയാണ്. ബിറ്റ് കോയിന്‍ വിലയും ഇടിഞ്ഞു. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരുംദിവസങ്ങളിലും സ്വര്‍ണവില കുറഞ്ഞേക്കും. എന്നാല്‍ ഏത് സമയവും മാറുന്ന രീതിയിലും സ്വര്‍ണവിപണിക്കുണ്ട്. ഡൊണാള്‍ഡ് ട്രംപ് മറ്റു രാജ്യങ്ങളോട് സ്വീകരിക്കുന്ന നിലപാടുകള്‍ വിപണിയില്‍ വരുംദിവസങ്ങളില്‍ പ്രതിഫലിക്കും.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 56880 രൂപയാണ് വില. 320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7110 രൂപയാണ് പുതിയ വില. 40 രൂപയുടെ കുറവ് രേഖപ്പെടുത്തി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 5875 രൂപയായി. വെള്ളിയുടെ വില സര്‍വകാല താഴ്ച്ചയിലേക്ക് പോകുകയാണ്. ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 93 രൂപയിലെത്തി.
ആഗോള വിപണിയില്‍ സ്വര്‍ണം കഴിഞ്ഞ ദിവസം നേരിയ മുന്നേറ്റം നടത്തിയ ശേഷം ഇടിഞ്ഞു. ഔണ്‍സ് സ്വര്‍ണത്തിന് 2606 ഡോളര്‍ എന്ന നിരക്കിലെത്തി. വില കുറയുന്നതിനുള്ള സാഹചര്യം വിപണിയിലുണ്ട് എന്നാണ് വ്യാപാരികള്‍ പറയുന്നത്. രാഷ്ട്രീയ അന്തരീക്ഷം കൂടുതല്‍ സുന്ദരമായാല്‍ വില ഇനിയും കുറഞ്ഞേക്കും. ഇന്ന് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു പവന്‍ ആഭരണത്തിന് 62000 രൂപയില്‍ താഴെയാകും ചെലവ് വരിക.
ഡോളര്‍ മൂല്യത്തില്‍ നേരിയ കുറവ് വരുത്തിയിട്ടുണ്ട്. 107.97 എന്ന നിരക്കിലാണ് സൂചിക. അതേസമയം, രൂപ 85.58 എന്ന നിരക്കിലെത്തി. ഒരു വേള 85.75 എന്ന നിരക്ക് വരെ ഇടിഞ്ഞ ശേഷം അല്‍പ്പം കയറുകയാണ് ചെയ്തത്. രൂപ കരുത്ത് വര്‍ധിപ്പിക്കാന്‍ ഇനിയും വൈകുമെന്നാണ് വിലയിരുത്തല്‍. രൂപ കരുത്ത് കൂട്ടിയാല്‍ സ്വര്‍ണവില ഇനിയും കുറയും.
ഡിസംബറിലെ സ്വര്‍ണവില മൊത്തം പരിശോധിച്ചാല്‍ കാര്യമായ കയറ്റമുണ്ടായിട്ടില്ല. ഏറ്റവും കുറഞ്ഞ പവന്‍ വില 58320 രൂപയായിരുന്നു. കൂടിയത് 58280 രൂപയും. ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് 560 രൂപയുടെ മാത്രം കയറ്റമാണ് ഇന്നുള്ളത്. ഡോളര്‍-രൂപ വ്യത്യാസം, രാഷ്ട്രീയ സാഹചര്യങ്ങള്‍, ബാങ്ക് പലിശയിലെ വ്യത്യാസം, വിപണിയില്‍ നിന്ന് ഉയരുന്ന ആവശ്യത്തിന്റെ തോത് എന്നിവയെല്ലാമാണ് സ്വര്‍ണവിലയെ ബാധിക്കുന്ന ഘടകങ്ങള്‍.
അതേസമയം, ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ബ്രെന്റ് ക്രൂഡ് ബാരലിന് 74.39 ഡോളര്‍ ആണ് പുതിയ വില. ഇന്ത്യ റഷ്യന്‍ എണ്ണയെ കൈവിട്ട് വീണ്ടും പശ്ചിമേഷ്യന്‍ എണ്ണയെ ആശ്രയിക്കുന്നു എന്നാണ് പുതിയ വിവരം. മാത്രമല്ല, കൂടുതല്‍ വിപണികള്‍ ഇന്ത്യ തേടുന്നുമുണ്ട്. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ വില 92000 ഡോളറിലേക്ക് താഴ്ന്നു.
ഡിസംബറിലെ സ്വർണവില ഒറ്റ നോട്ടത്തിൽ
ഡിസംബർ 01 – സ്വർണ വിലയിൽ മാറ്റമില്ല, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 57,200 രൂപ
ഡിസംബർ 02 – ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 56,720 രൂപ
ഡിസംബർ 03 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു .ഒരു പവൻ സ്വർണത്തിന്റെ വില 57,040 രൂപ
ഡിസംബർ 04 – സ്വർണ വിലയിൽ മാറ്റമില്ല .ഒരു പവൻ സ്വർണത്തിന്റെ വില 57,040 രൂപ
ഡിസംബർ 05 – ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ചു .വിപണി വില 57,120 രൂപ
ഡിസംബർ 06 – ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 56,920 രൂപ
ഡിസംബർ 07 – സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 56,920 രൂപ
ഡിസംബർ 08- സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 56,920 രൂപ
ഡിസംബർ 09 – ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 57,040 രൂപ
ഡിസംബർ 10 – ഒരു പവൻ സ്വർണത്തിന് 600 രൂപ ഉയർന്നു. വിപണി വില 57,640 രൂപ
ഡിസംബർ 11 – ഒരു പവൻ സ്വർണത്തിന് 640 രൂപ ഉയർന്നു. വിപണി വില 58,280 രൂപ
ഡിസംബർ 12 – സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 58,280 രൂപ
ഡിസംബർ 13 – ഒരു പവൻ സ്വർണത്തിന് 440 രൂപ കുറഞ്ഞു. വിപണി വില 57,840 രൂപ
ഡിസംബർ 14 – ഒരു പവൻ സ്വർണത്തിന് 720 രൂപ കുറഞ്ഞു. വിപണി വില 57,120 രൂപ
ഡിസംബർ 15 – സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 57,120 രൂപ
ഡിസംബർ 16 -സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 57,120 രൂപ
ഡിസംബർ 17 -ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 57,200 രൂപ
ഡിസംബർ 18 -ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 57,080 രൂപ
ഡിസംബർ 19 -ഒരു പവൻ സ്വർണത്തിന് 520 രൂപ കുറഞ്ഞു. വിപണി വില 56,560 രൂപ
ഡിസംബർ 20 -ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 56,320 രൂപ
ഡിസംബർ 21 -ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 56,800 രൂപ
ഡിസംബർ 22 -സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 56,800 രൂപ
ഡിസംബർ 23 -സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 56,800 രൂപ
ഡിസംബർ 24 -ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 56,720 രൂപ
ഡിസംബർ 25 -ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 56,800 രൂപ
ഡിസംബർ 26 -ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 57,000 രൂപ ഡിസംബർ 27 -ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 57,200 രൂപ ഡിസംബർ 28 -ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 57,080 രൂപ ഡിസംബർ 29 -സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 57,080 രൂപ