Entertainment
ഭാവ്സ് ചേച്ചിയുടെ സ്നേഹം! മകനുമായി അപ്രതീക്ഷിത കൂടിക്കാഴ്ച; പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍
നടന്‍ കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍മീഡിയില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. നടി ഭാവനയും തന്റെ മകന്‍ ഇസഹാക്കുമൊത്തുള്ള ചിത്രമാണ് കുഞ്ചോക്കോ പങ്കുവെച്ചിരിക്കുന്നത്.
ഇസഹാക്കിനെ കയ്യിലെടുത്ത് ഉമ്മവെയ്ക്കുന്ന ഭാവനയാണ് ചിത്രത്തില്‍. ഭാവന ചേച്ചിയുടെ സ്നേഹം എന്നാരംഭിക്കുന്ന കുറിപ്പിനൊപ്പമാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്തത്.
‘എന്റെ സുഹൃത്തിനെ കാണാന്‍ എനിക്കായില്ല. പക്ഷേ ഭാവന ചേച്ചിയുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ചക്ക് എന്റെ മകന് അവസരം ലഭിച്ചു. അവളെ ശക്തയും സന്തോഷവതിയുമായി കാണുന്നതില്‍ സന്തോഷം. സ്നേഹവും പ്രാര്‍ഥനയും പ്രിയപ്പെട്ടവളേ’- കുഞ്ചാക്കോ ഇന്‍സ്റ്റയില്‍ കുറിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News