27.3 C
Kottayam
Thursday, May 30, 2024

സംസ്ഥാനത്ത് മദ്യവില്‍പനശാലകള്‍ ഈ ദിവസങ്ങളിൽ തുറക്കില്ല

Must read

തിരുവനന്തപുരം: ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പന ശാലകള്‍ തിരുവോണ ദിനമായ 21 നും ശ്രീനാരായണഗുരു ജയന്തി ദിനമായ 23 നും തുറക്കില്ലെന്ന് സർക്കാർ. കഴിഞ്ഞ വര്‍ഷം തിരുവോണ ദിനത്തില്‍ ബാറുകൾ തുറക്കാന്‍ അനുവദിച്ചിരുന്നെങ്കിലും ഇത്തവണ തുറക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് എക്സൈസ് കമ്മിഷണറുടെ ഓഫിസ് അറിയിച്ചു. ഇതോടെ നിരാശയിലാണ് സംസ്ഥാനത്തെ മദ്യപാനികൾ.

സംസ്ഥാനത്തെ മദ്യവിൽപ്പനശാലകളിൽ ഓണമാഘോഷിക്കാനുള്ള വലിയ തിരക്കുകളാണ് രൂപപ്പെടുന്നത്. ആൾക്കൂട്ടങ്ങളുടെ ആഘോഷങ്ങൾ സാധ്യമാകാത്തതുകൊണ്ട് തന്നെ വീടുകൾക്കുള്ളിലും ചെറിയ ഇടങ്ങളിലുമാണ് മദ്യപാനികളുടെ ഓണം അരങ്ങേറാൻ പോകുന്നത്. അതിനിടയിൽ വന്ന ഈ അവധികൾ അവരെ നിരാശരാക്കുന്നുമുണ്ട്.അതേസമയം, തൊട്ടടുത്ത ദിവസങ്ങളിൽ പ്രഖ്യാപിച്ച അവധികൾ മുൻ ദിവസങ്ങളിലെ തിരക്ക് വർധിപ്പിക്കാൻ ഇടയുണ്ട്. കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിൽ ഈ തിരക്ക് വലിയ രോഗവ്യാപനമുണ്ടാക്കുമെന്നാണ് നിരീക്ഷകർ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week