കൊച്ചി:ഒരു ആപ്പിനെ വേണ്ടിയും കേരളം ഇത്രയധികം ആകാംഷ ഭരിതരായി കാത്തിരുന്നിട്ടുണ്ടാവില്ല ഇല്ല.ഫീച്ചർ ഫോൺ കൈവശമുണ്ടായിരുന്ന കുടിയന്മാർ സ്മാർട്ട് ഫോൺ വാങ്ങി പ്ലേസ്റ്റോറിൽ കണ്ണും നട്ടിരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി.മദ്യ വിൽപന ശാലകൾ തുറക്കാനുള്ള സർക്കാർ തീരുമാനം എത്തിയ നിമിഷം മുതൽ ഒരേ കാത്തിരിപ്പിലാണ്
ആപ്പ് ഇന്ന് വരും നാളെ വരും…കാത്തിരിപ്പിന്റെ ദൈർഘ്യം ആദ്യം കൂടിയതോടെ ദിനം പ്രതി ആപ്പിനെ കുറിച്ചുള്ള സംശയങ്ങളും ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു കഴിഞ്ഞിരിക്കുന്നു.ഇവയിൽ പലതും വൻ ഹിറ്റുകളുമാണ്.
ആപ്പ് ഏറ്റെടുത്ത ഫെയർകോഡ് ടെക്നോളജിസിന്റെ പേജിലും ട്രോളുകളും സംശയങ്ങളുമെല്ലാം എല്ലാമായി മലയാളികൾ സജീവമാണ്, ആപ്പ് ഇതുവരെ എത്താത്തതിലുള്ള ദേഷ്യവും സങ്കടങ്ങളുമെല്ലാം പേജിൽ തീർക്കുന്നവരുമുണ്ട്.
ചില ചോദ്യങ്ങൾക്കൊക്കെ കമ്പനി തന്നെ നർമ്മത്തിൽ ചാലിച്ച മറുപടിയുമായെത്തുന്നു. ആദ്യ ദിനം തന്നെ 15 മിനിറ്റിൽ ഏകദേശം 20 ലക്ഷത്തോളം ആളുകൾ ആപ്പിലേക്കെത്തുമെന്ന കണക്കുകൂട്ടലിലാണ് കമ്പനി, അതിനാൽ തന്നെ അതീവ ശ്രദ്ധയോടെ മാത്രമേ ഈ ആപ്പ് പുറത്തിറക്കാനാവൂ എന്നും കമ്പനി വ്യക്തമാക്കുന്നു.
സോഷ്യൽ മീഡിയയിൽ ട്രോളുകളായും സ്റ്റാറ്റസുകാളായും ആപ്പിനായുളള കാത്തിരിപ്പ് നീണ്ട് പോകവേ ശ്രദ്ധേയമാകുകയാണ് അഖിൽ എന്ന യുവാവ് എഴുതിയ കവിത.
മദ്യപർ ഞങ്ങളേ കാക്കുമാറാകണം
പ്ലേസ്റ്റോറിൻ ഹാങ്ങുകൾ നീക്കുമാറാകണം
ആപ്പുകൾ വേഗം അപ്പ്രൂവുമാറാകണം
വിലയിലെ വർദ്ധന നീക്കിയില്ലെങ്കിലും
ജവാന്റെ കാര്യത്തിൽ ശ്രദ്ധയുണ്ടാകണം
സ്റ്റോക്കുകൾ ഏറെയുണ്ടാകുമാറാകണം
ഓൾഡ്മങ്ക് എംസിയും ലഭ്യമായീടണം
വാറ്റടിക്കുന്നോരെ കാക്കുമാറാകണം
നേർവഴിക്കവരെ നീ കൊണ്ടുപോയീടണം
എന്ന് തുടങ്ങുന്നതാണ് കവിത. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായി മാറിയിരിക്കുകയാണ് കവിത.