23.3 C
Kottayam
Saturday, November 9, 2024
test1
test1

വീട്ടിലെ പൂന്തോട്ടത്തില്‍ നിന്നും ചെടികള്‍ കാട്ടി ഫേസ്‍ബുക്ക് വീഡിയോ; തൊട്ടുപിന്നാലെ പൊലീസെത്തി,ദമ്പതികൾ അറസ്റ്റിൽ

Must read

ബംഗളുരു: വീട്ടിലെ പൂന്തോട്ടവും ബാൽക്കണിയിലും മറ്റ് സ്ഥലങ്ങളിലുമൊക്കെ നട്ടുവളർത്തുന്ന ചെടികളും കാണിച്ചുകൊണ്ടുള്ള യുവതിയുടെ ഫേസ്‍ബുക്ക് പോസ്റ്റ് ഒടുവിൽ അവർക്ക് തന്നെ വിനയായി. ചെടികൾക്കിടയിൽ നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടികൾ വീഡിയോയിലൂടെ നാട്ടുകാരെല്ലാം കണ്ടു. ഒരു പടി കൂടി കടന്ന് കഞ്ചാവ് ചെടികൾ നട്ടു വളർത്തുന്ന കാര്യം യുവതി, അഭിമാനത്തോടെ വീഡിയോയിൽ എടുത്തു പറയുകയും ചെയ്തു.

ബംഗളുരുവിലെ എംഎസ്ആർ നഗറിലാണ് സംഭവം. ഉർമിള കുമാരിയും (38) ഭ‍ർത്താവ് സാഗറുമാണ് (37) സ്വന്തം വീട്ടിൽ കഞ്ചാവ് വള‍ർത്തിയത്. ബാൽക്കണിയിലെ ചെടികൾ കാണിക്കുന്നതിനിടെ കഞ്ചാവ് കൃഷി കാഴ്ചക്കാരുടെ ശ്രദ്ധയിൽ പതിഞ്ഞു. ഇതിന് പുറമെ കഞ്ചാവ് കൃഷി ഉള്ള വിവരം യുവതി വ്യക്തമായിത്തന്നെ പറയുകയും ചെയ്തു. ഒക്ടോബ‍ർ 18നാണ് വീഡിയോ ഫേസ്‍ബുക്ക് പോസ്റ്റ് ചെയ്തത്.

വീഡിയോ കണ്ടവരിൽ ചിലർ വിവരം അധികൃതരെ അറിയിച്ചു. പിന്നാലെ അധികൃതർ വീട്ടിൽ പരിശോധനയ്ക്ക് എത്തി. താഴത്തെ നിലയിൽ ഫാസ്റ്റ് ഫുഡ് വിൽപന കേന്ദ്രം നടത്തുന്ന ദമ്പതികൾക്ക് 17 ചെടിച്ചട്ടികളാണ് വീട്ടിലുണ്ടായിരുന്നത്. ഇതിൽ രണ്ടെണ്ണത്തിൽ കൃഷി ചെയ്തിരുന്നത് കഞ്ചാവ് ചെടികളും. താൻ തന്നെയാണ് വീട്ടിലെ കഞ്ചാവ് ചെടികൾ പക‍ർത്തി ഫേസ്‍ബുക്കിൽ പോസ്റ്റ് ചെയ്തതെന്ന് യുവതി സമ്മതിച്ചു. 

വീഡിയോ ശ്രദ്ധയിൽപ്പെട്ട ഒരു ബന്ധു, പൊലീസ് അന്വേഷിച്ചെത്താൻ സാധ്യതയുണ്ടെന്ന് ഇവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് കേട്ട് ചെടികൾ നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇലകളും മറ്റ് അവശിഷ്ടങ്ങളും കണ്ടെടുത്തു. ഇത് തന്നെ 54 ഗ്രാം ഉണ്ടായിരുന്നു. ലാഭമുണ്ടാക്കാനായി കഞ്ചാവ് വിൽക്കാൻ തന്നെയായിരുന്നു പ്ലാനെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിക്കുകയും ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വോട്ടര്‍മാര്‍ക്ക്‌ ഭക്ഷ്യ കിറ്റ്: കോൺഗ്രസിന് തിരിച്ചടി; പൊലീസ് കേസെടുത്തു

കൽപ്പറ്റ: വയനാട് ജില്ലയിലെ തിരുനെല്ലിയിൽ നിന്ന് ഭക്ഷ്യ കിറ്റുകൾ പിടിച്ചെടുത്ത സംഭവത്തിൽ പോലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഫ്ലയിങ് സ്ക്വാഡാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ടിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ നിന്ന് കിറ്റുകൾ പിടിച്ചെടുത്തത്. ...

ക്വൊട്ടേഷന്‍ ഉറപ്പിച്ച പണം ലഭിച്ചില്ല,വാടകകൊലയാളി പോലീസിനെ സമീപിച്ചു;തെളിഞ്ഞത് അഭിഭാഷകയുടെ കൊലപാതകം

ലഖ്‌നൗ: ഉത്തർപ്രദേശിലെ മീററ്റിൽ ജാമ്യത്തിലിറങ്ങിയ വാടകക്കൊലയാളി പോലീസിനെ സമീപിച്ചതിനെ തുടർന്ന് ചുരുളഴിഞ്ഞത് ഒരു വർഷം പഴക്കമുള്ള കൊലപാതകത്തിൻ്റെ മറ്റൊരു മുഖം. ചെയ്ത ജോലിക്ക് പണം ലഭിക്കാതെയായതോടയാണ് നീരജ് ശർമ്മയെന്ന വാടക കൊലയാളി പോലീസിനെ...

കോട്ടയത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസിലിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

കോട്ടയം:കോട്ടയം കൊടുങ്ങൂരിന് സമീപം പതിനേഴാംമൈലിൽ ബസുകൾ കൂട്ടിയിടിച്ചു അപകടം.മുണ്ടക്കയം ഭാഗത്തേക്ക്‌ പോകുകയായിരുന്ന സ്വകാര്യ ബസാണ് മഴയത് തെന്നിമാറി മതിലിൽ ഇടിച്ചതിനുശേഷം കെഎസ്ആര്‍ടിസി ബസിലിടിച്ചത്. അപകടത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ല. കെഎസ്ആര്‍ടിസി ബസിന്‍റെ പിന്നിൽ...

പാമ്പുകടിയേറ്റാൽ സർക്കാരിനെ അറിയിക്കണം, പൊതുജനാരോ​ഗ്യ നിയമത്തിന് കീഴിൽ ഉൾപ്പെടുത്തി തമിഴ്നാട് സർക്കാർ

ചെന്നൈ: പാമ്പുകടിയേറ്റുള്ള മരണങ്ങൾ കുറയ്ക്കാൻ പാമ്പുകടിയേല്‍ക്കുന്നതിനെ അതീവ ഗൗരവമായി കാണാനുള്ള നടപടികളുമായി തമിഴ്നാട് സർക്കാർ. പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ വിവരം ആശുപത്രികള്‍ ഇനി സര്‍ക്കാരിന് കൈമാറണം. പാമ്പുകടിക്കുന്നതിനെ പൊതുജനാരോ​ഗ്യ നിയമത്തിനുകീഴിൽ  ഉൾപ്പെടുത്തിയതായി തമിഴ്നാട്...

കോഴിക്കോട് ഇടിമിന്നലേറ്റ് ആറ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് ഇടിമിന്നലേറ്റ് ആറു പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് കായണ്ണയിൽ ഇന്നലെ വൈകിട്ടോടെയാണ് അപകടമുണ്ടായത്. തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളായ ആറു പേര്‍ക്കാണ് ഇടിമിന്നലേറ്റ് പരിക്കേറ്റത്. കായണ്ണ 12ാം വാര്‍ഡിലെ നമ്പ്രത്തുമ്മലിൽ വൈകിട്ട് ആറുമണിയോടെയാണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.